മണ്ണാര്‍ക്കാട് : എം ഇ എസ് കല്ലടി കോളേജിലെ ഇക്കണോമിക്‌സ് വിഭാഗത്തിന്റെ ആ ഭിമുഖ്യത്തില്‍ 2024ലെ കേന്ദ്ര ബജറ്റിനെ കുറിച്ച് പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു. പ്രിന്‍സി പ്പല്‍ ഡോ. സി. രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ ജലീല്‍, എക്സ്റ്റ ന്‍ഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. സഞ്ജീവ് കുമാര്‍, മീഞ്ചന്ത ഗവണ്മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സുജിന്‍ കെ എന്‍ , എസ് എന്‍ ജി എസ് പട്ടാമ്പി കോളേജിലെ അസി. പ്രൊഫ. ഡോ. ശിവകുമാര്‍.എ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രെട്ടറി രമേശ് പൂര്‍ണിമ, ഇക്കണോമിക്‌സ് വിഭാഗം മേധാവി രാമദാസ്, ഡോ.നസിയ എന്നിവര്‍ സം സാരിച്ചു. സാധാരണക്കാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ കൂടെ പരിഷ്‌ക രണ നടപടികളിലൂടെ മുന്നോട്ട് പോകും എന്ന വ്യക്തമായ സന്ദേശമാണ് 2024 ലെ ബഡ്ജറ്റ് നല്‍കുന്നതെന്നും ബജറ്റില്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത് വന്‍കിട കോര്‍പ്പറേറ്റു കമ്പനികള്‍ക്കാണെന്നും ചെറുകിട വ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം നിരാ ശാജനകമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.