മണ്ണാര്‍ക്കാട് : വീടുകളില്‍ പാഴ് വസ്തുക്കള്‍ പെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കുവാന്‍ മുന്നറിയിപ്പ് നല്‍കി കേരള പൊലിസ്. പഴയ സാധനങ്ങള്‍ എടുക്കാന്‍ എന്ന വ്യാജനേ വീടുകളില്‍ കയറി മോഷണം നടത്തുന്ന സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തി ട്ടുണ്ടെന്ന് സമൂഹമാധ്യമ പോസ്റ്റില്‍ കേരള പൊലിസ് വ്യക്തമാക്കി. സ്ത്രീകളടങ്ങിയ സംഘത്തിന്റെ മോഷണരീതികള്‍ വിവരിച്ചുകൊണ്ടാണ് പൊലിസിന്റെ ജാഗ്രതാ നിര്‍ദേശം.

രണ്ടോ മൂന്നോ സ്ത്രീകള്‍ ഒരു കുപ്പിയോ ഇരുമ്പിന്റെ കഷ്ണമോ ആയി വീട്ടിലേക്ക് എത്തും. ശേഷം ഈ കുപ്പി അല്ലെങ്കില്‍ ഇരുമ്പിന്റെ കഷ്ണം വീടിന് സമീപമോ വളപ്പി ലോ വെയ്ക്കും. കൂടെയുള്ള ഒരു സ്ത്രീ കോളിംഗ് ബെല്‍ അമര്‍ത്തും. മറ്റ് രണ്ട് സ്ത്രീ കള്‍ വീടിന്റെ രണ്ടു വശങ്ങളിലായി മാറി നില്‍ക്കും. വാതില്‍ തുറക്കുന്ന ആളോട് ആക്രി പെറുക്കാന്‍ വന്നതാണെന്നും പഴയസാധനങ്ങള്‍ക്ക് നല്ലവില നല്‍കാമെന്നും വാഗ്ദാനം ചെയ്യും. ഇതില്‍ വീഴുന്ന വീട്ടുടമ തന്റെ മുന്നില്‍ നില്‍ക്കുന്ന സ്ത്രീയുമായി വീടിന്റെ പിന്‍വശത്തേക്കോ പഴയ വസ്തുക്കള്‍ വെച്ചിരിക്കുന്ന സ്ഥലത്തേക്ക് പോകും. ഈ സമയം വളരെ നല്ലരീതിയില്‍ വീട്ടുടമയോട് ഇടപഴകാന്‍ തുടങ്ങും. ബാക്കി രണ്ട് സ്ത്രീകള്‍ ഈ അവസരം മുതലെടുത്ത് മുന്‍വശത്തു കൂടിയോ പിന്‍വശത്ത് കൂടിയോ വീടിനകത്ത് കടന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ കൈക്കലാക്കും. കോളിംഗ് ബെല്‍ അടിച്ചശേഷം വീടുകളില്‍ ആരുമില്ലെന്ന് മനസിലായാല്‍ പുറത്ത് കാണുന്ന അല്ലെ ങ്കില്‍ കിട്ടുന്ന സാധനങ്ങളുമെടുത്ത് കൊണ്ട് പോകാറാണ് പതിവ്. ഇത്തരമൊരു സംഭവം കഴിഞ്ഞദിവസം തൃശ്ശൂര്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 20 പവന്‍ സ്വര്‍ണമാണ് നഷ്ടമായത്. അപരിചതര്‍ വീട്ടിലേക്ക് കടന്നുവരുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധപുലര്‍ത്തണമെന്നും അവശ്യ സന്ദര്‍ഭങ്ങളില്‍ 112 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും പൊലിസ് അറിയിച്ചു.

വീടുകളില്‍ പാഴ് വസ്തുക്കള്‍ പെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കുവാന്‍ മുന്നറിയിപ്പ് നല്‍കി കേരള പൊലിസ്. പഴയ സാധനങ്ങള്‍ എടുക്കാന്‍ എന്ന വ്യാജനേ വീടുകളില്‍ കയറി മോഷണം നടത്തുന്ന സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സമൂഹമാധ്യമ പോസ്റ്റില്‍ കേരള പൊലിസ് വ്യക്തമാക്കി. സ്ത്രീകളടങ്ങിയ സംഘ ത്തിന്റെ മോഷണരീതികള്‍ വിവരിച്ചുകൊണ്ടാണ് പൊലിസിന്റെ ജാഗ്രതാനിര്‍ദേശം. കഴിഞ്ഞദിവസം ഇത്തരമൊരു സംഭവം തൃശ്ശൂര്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 20 പവന്‍ സ്വര്‍ണമാണ് നഷ്ടമായത്. കോളിംഗ് ബെല്‍ അടിച്ചശേഷം വീടുകളില്‍ ആരുമില്ലെന്ന് മനസിലായാല്‍ പുറത്ത് കാണുന്ന അല്ലെങ്കില്‍ കിട്ടുന്ന സാധനങ്ങളു മെടുത്ത് കൊണ്ട് പോകാറാണ് പതിവ്. അപരിചതര്‍ വീട്ടിലേക്ക് കടന്നുവരുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധപുലര്‍ത്തണമെന്നും അവശ്യ സന്ദര്‍ഭങ്ങളില്‍ 112 എന്ന നമ്പറില്‍ വിളിക്കണമെന്നും പൊലിസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!