മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കുന്തിപ്പുഴ മുതല്‍ നെല്ലിപ്പുഴ വരെയുള്ള മണ്ണാര്‍ക്കാട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങള്‍ പതിവാകുന്നു. വാഹനങ്ങളുടെ അമി തവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും ഡ്രൈവിംഗിനിടയിലെ മൊബൈല്‍ഫോണ്‍ ഉപയോഗവുമെല്ലാമാണ് അപകടങ്ങള്‍ക്കിടയാക്കുന്ന കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടു ന്നത്. ഇതിന് പുറമേ നഗരത്തിലെ ഗതാഗതകുരുക്കും അനധികൃതപാര്‍ക്കിംഗും അപ കടങ്ങള്‍ക്ക് ആക്കംകൂട്ടുന്നു. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെ ടുന്നത്.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പത്തോളം അപകടങ്ങളാണ് സംഭവിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ക്ക് കേടുപാടുകളും സംഭവിച്ചു. ബുധനാഴ്ച വൈകിട്ട് ആശുപത്രിപ്പടിയില്‍ നിയന്ത്രണം വിട്ടകാര്‍ എതിരെ വന്ന രണ്ട് ഓട്ടോറി ക്ഷകളിലും സ്‌കൂട്ടറിലുമിടിച്ച് അപകടമുണ്ടായി. ഇടിയുടെ ആഘാതത്തില്‍ നിയ ന്ത്രണംവിട്ട ഓട്ടോറിക്ഷ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലും ഇടിച്ചു. ഈ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. രാത്രി പത്തുമണിയോടെ ബസ് സ്റ്റാന്റിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടാവുകയും ഒരാള്‍ക്ക് പരിക്കേല്‍ ക്കുകയും ചെയ്തു.

കോടതിപ്പടി കവലയും ബസ് സ്റ്റാന്‍ഡ് പരിസരവുമാണ് നഗരത്തിലെ പ്രധാന അപക ടകേന്ദ്രങ്ങള്‍. പലപ്പോഴും ലിങ്ക് റോഡുകളില്‍ നിന്നും ശ്രദ്ധയില്ലാതെ വാഹനങ്ങള്‍ ദേശീയപാതയിലേക്ക് കയറുന്നതും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. റോഡ് നിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബസ് സ്റ്റാന്‍ഡിലേക്ക് ദേശീയപാതയില്‍ നിന്നും ബസുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനിടെ പാതയുടെ ഇരുഭാഗ ങ്ങളില്‍ നിന്നും മറ്റ് വാഹനങ്ങളെത്തുമ്പോള്‍ ഗതാഗത തടസമുണ്ടാകാറുണ്ട്. ഈ ഭാഗ ത്ത് മീറ്ററുകളുടെ വ്യത്യാസത്തിലാണ് രണ്ട് സീബ്രാലൈനുകളുണ്ട്. പക്ഷേ കാല്‍നട യാത്രക്കാര്‍ക്ക് പാതമുറിച്ച് കടക്കണമെങ്കില്‍ പ്രയാസമേറെയാണ്. വാഹനകുരുക്ക് ഇവിടെയും അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.

ദേശീയപാതയുടെ ഇരുവശം വഴി വാഹനങ്ങള്‍ കടന്ന് പോകുമ്പോഴും ചങ്ങലീരി ഭാഗ ത്ത് നിന്നും വാഹനങ്ങള്‍ ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോഴും കോടതിപ്പടി കവലയില്‍ ഗതാഗത തടസം പതിവാണ്. ഈ സമയത്ത് വാഹനങ്ങളുടെ അമിതവേഗ വും അശ്രദ്ധമായ ഡ്രൈവിംഗും കൂടിയാകുമ്പോള്‍ അപകടവുമുണ്ടാകും. ഇവിടെയുള്ള സിബ്രാലൈനില്‍ വച്ച് കാല്‍നടയാത്രക്കാരെ വാഹനമിടിച്ച നിരവധി സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. ട്രാഫിക് പൊലിസും ഹോംഗാര്‍ഡുമെല്ലാം കവലയില്‍ ഗതാഗതം നിയന്ത്രിക്കാന്‍ പാടുപെടുന്നത് പതിവുകാഴ്ചയാണ്. സിഗ്‌നല്‍ ലൈറ്റ് സംവിധാനം ഒരു ക്കിയാല്‍ ഇവിടുത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് യാത്രക്കാര്‍ പറയുന്നു.നഗരം അപകടമുക്തമാക്കാനും സുരക്ഷിതമായ വാഹനഗതാഗതം സാധ്യമാക്കാനും അധി കൃതര്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!