കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്തും ലയണ്‍സ് ക്ലബ്ബും സംയുക്തമായി നെച്ചുള്ളി ഗവ. ഹൈസ്‌കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കായി മുന്നേറ്റമെന്ന പേരില്‍ ഓറി യന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുസ്തഫ അധ്യക്ഷനായി. മനശാസ്ത്രജ്ഞന്‍ വിപിന്‍ദാസ് ക്ലാസെടുത്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന വറോടന്‍, സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, ഇന്ദിര മടത്തുംപള്ളി, പഞ്ചായത്ത് അംഗങ്ങ ളായ മേരി സന്തോഷ്, ഡി.വിജയലക്ഷ്മി, കാദര്‍ കുത്തനിയില്‍, രുഗ്മിണി, കുമരംപുത്തൂ ര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ദേവദാസ് നരിപ്പിലിയങ്ങാട്ട്, സെക്രട്ടറി മുജീബ് മല്ലിയില്‍, ഭാരവാഹികളായ രവിചന്ദ്രന്‍, സാജു ജേക്കബ്, ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ സന്തോഷ്, പള്ളിക്കുന്ന് ജിഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സിദ്ധിക്ക്, റഷീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!