മണ്ണാര്‍ക്കാട് : കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ ഓഫിസ് പരി സരത്ത് പതാകദിന പൊതുയോഗവും പ്രകടനവും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എ.എം. അജിത് ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് ടി.ആര്‍.രജനീഷ്‌കുമാര്‍ അധ്യക്ഷനായി. ജില്ലാ എക്‌സിക്യുട്ടിവ് അംഗങ്ങളായ ജി.എന്‍.ഹരിദാസ്, പി.എം.മധു, കെ.കെ.മണികണ്ഠന്‍, ജില്ലാ കമ്മിറ്റി അംഗം എ.മുഹമ്മദാലി, മുന്‍ ജില്ലാ വൈസ് പ്രസി ഡന്റ് എ.ആര്‍.രവിശങ്കര്‍, സബ് ജില്ലാ സെക്രട്ടറി യൂസഫ് പുല്ലിക്കുന്നന്‍, ട്രഷറര്‍ എ. ആര്‍.രാജേഷ് എന്നിവര്‍ സംസാരിച്ചു. മതനിരപേക്ഷ വിദ്യാഭ്യാസം, ബഹുസ്വര ഇന്ത്യ, വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഫെബ്രുവരി ഏഴ് മുതല്‍ പത്ത് വരെ കണ്ണൂരില്‍ വച്ചാണ് 33-ാം സംസ്ഥാന സമ്മേളനം നടക്കുന്നത്. സമ്മേളനത്തോടനു ബന്ധിച്ചുള്ള പ്രകടനത്തില്‍ സബ് ജില്ലയില്‍ നിന്നും നൂറോളം പേര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.