മണ്ണാര്‍ക്കാട്: ഡോ.എ.പി.ജെ അബ്ദുള്‍ കലാം സ്റ്റഡി സെന്ററിന്റെ മികച്ച നഗരസഭാ ചെയര്‍മാനുള്ള ജനമിത്ര ദേശീയ പുരസ്‌കാരം മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാനും പ്രമുഖ വ്യാപാരിയുമായ സി. മുഹമ്മദ് ബഷീറിന് സമ്മാനിച്ചു. ദീര്‍ഘ വീക്ഷണത്തോ ടെ മനസ്സറിഞ്ഞ വികസന പ്രവര്‍ത്തനങ്ങളിലൂടെയും ജീവ കാരുണ്യ സാമൂഹിക സേ വനത്തിലൂടെയും അദ്ദേഹം ഇതിനോടകം തന്നെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി കെ. രാധാകൃഷ്ണനില്‍ നിന്നും സി.മുഹമ്മദ് ബഷീര്‍ അവാര്‍ഡ് ഏറ്റു വാങ്ങി. ചടങ്ങില്‍ മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി.