കോട്ടോപ്പാടം : തിരുവിഴാംകുന്ന് ജി.എല്‍.പി. സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കായി കരാട്ടെ പരിശീലനം തുടങ്ങി. സമഗ്രശിക്ഷാകേരളം ജന്‍ഡര്‍ ഇക്വിറ്റി പദ്ധതിയുടെ ഭാഗമായി മൂന്ന്, നാല് ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്കാണ് കരാട്ടെ പരിശീലനം നല്‍കുന്നത്. വാര്‍ഡ് മെമ്പര്‍ ഫസീല സുഹൈല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഉമ്മര്‍ വയമ്പന്‍ അധ്യക്ഷനായി. പ്രധാന അധ്യാപകന്‍ എം.നാരായണന്‍, അധ്യാപകരായ ഗോവിന്ദന്‍കുട്ടി, സുജിഷ, എം.റാഷിദ, പരിശീലകന്‍ സെന്‍സായി സൈതലവി കോയ എന്നിവര്‍ പങ്കെടുത്തു.