5956 വിദ്യാര്‍ഥികള്‍ക്കു പ്രയോജനം

മണ്ണാര്‍ക്കാട് : ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 5956 വിദ്യാര്‍ഥിക ള്‍ക്കായി നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ ചെലവഴിച്ചത് 6.25 കോടി രൂപ. ത്രിവത്സ ര പോളിടെക്നിക് കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള എ.പി.ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ് 1164 പേര്‍ക്കായി 69.93 ലക്ഷം രൂപ ചെലവഴിച്ചു. പാരാമെഡിക്കല്‍ ഡിപ്ലോമ, ജനറല്‍ നഴ്സിംഗ് ഡിപ്ലോമ പഠിക്കുന്ന 445 വിദ്യാര്‍ഥികള്‍ക്കായി 66.75 ലക്ഷം രൂപ ചെലവഴിച്ചു. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് സ്‌കീമില്‍ 4315 വിദ്യാര്‍ ഥികള്‍ക്കായി 4.72 കോടി രൂപയാണ് ചെലവഴിച്ചത്. എസ്.എസ്.എല്‍.സി. പ്ലസ്ടു, വി.എച്ച്. എസ്.ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ.പ്ലസ് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപയും ബിരുദത്തിന് 80 ശതമാനം മാര്‍ക്കും ബിരുദാനന്തര ബിരുദത്തിന് 75 ശത മാനം മാര്‍ക്കും നേടിയവര്‍ക്ക് 15,000 രൂപയും അനുവദിക്കുന്ന സ്‌കോളര്‍ഷിപ്പ് ആണിത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.എം, ഐ.ഐ.എസ്.സി. ഐ. എം.എസ്.സി എന്നിവയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഇന ത്തില്‍ 32 പേര്‍ക്കായി 16 ലക്ഷം രൂപ ചെലവഴിച്ചു. ഇതിനു പുറമേ നിരവധി സ്‌കോളര്‍ ഷിപ്പുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ടിരിക്കുകയാണ്.

വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, ഐ.ടി.സി ഫീ റീഇമ്പേ ഴ്‌സ്മെന്റ് സ്‌കോളര്‍ഷിപ്പ്, ഉറുദു സ്‌കോളര്‍ഷിപ്പ്, സി എച്ച് മുഹമ്മദ്കോയ സ്‌കോളര്‍ ഷിപ്പ് (റിന്യുവല്‍) എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വകുപ്പ് മുഖേന വിതരണം ചെയ്യുന്ന മറ്റു സ്‌കോളര്‍ഷിപ്പുകളായ സി.എ/സി.എം.എ/സി.എസ് സ്‌കോളര്‍ഷിപ്പ്, സിവില്‍ സര്‍വീസ്, സി.എച്ച് മുഹമ്മദ്കോയ സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്ക് ഓണ്‍ ലൈനായി അപേക്ഷ ക്ഷണിക്കുന്നതിനുള്ള പ്രാരംഭ നടപടി സ്വീകരിച്ചു. ഫണ്ട് പൂര്‍ണ്ണ മായി വിനിയോഗിക്കുന്നതിന് അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി നല്‍കിയിട്ടുണ്ട്. കൂടാതെ അസാപ് മുഖേന നൈപുണ്യ പരിശീലനം നടത്തുന്നതിനുള്ള പ്രാരംഭ നടപടി കളുമെടുത്തു.

ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളിലാണ് പ്രൊഫഷണല്‍ കോളേജുകളില്‍ അഡ്മിഷന്‍ പൂര്‍ത്തിയാകുന്നത്. അതനുസരിച്ച് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് സ്‌കോളര്‍ഷി പ്പ് വിതരണം പൂര്‍ത്തീകരിച്ച് വരുന്നത്. ഇക്കൊല്ലവും സ്‌കോളര്‍ഷിപ്പ് വിതരണം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് വകുപ്പ് തലത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വകു പ്പ് മുഖേന നടപ്പാക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വള രെ ഫലപ്രദമായും സമയബന്ധിതമായും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെ ടും വിധം അനുവദിക്കാന്‍ സാധിക്കുന്നുണ്ട്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന വിതര ണം ചെയ്യുന്ന വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്കായി ഈ സാമ്പത്തിക വര്‍ഷം 21.96 കോടി രൂപയാണ് ബജറ്റ് വിഹിതമായി ലഭിച്ചതെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറ ക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!