കോട്ടോപ്പാടം: കച്ചേരിപ്പറമ്പ് അല്‍ഫൗസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളും അഹല്യ ഫൗണ്ടേ ഷന്‍ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രപരിശോധന ക്യാംപ് നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായ ത്ത് അംഗം പുളിക്കല്‍ റഷീദ അധ്യക്ഷയായി. സ്‌കൂള്‍ മാനേജര്‍ ടി.ടി.ഉസ്മാന്‍ ഫൈസി, ഡോ.ഡോബന്‍ ലൂയിസ്, സി.കെ.മുഹമ്മദാലി മാസ്റ്റര്‍, ടി.സി.ഉണ്ണീന്‍കുട്ടി ഹാജി, പട്ടാക്ക ല്‍ ജുമൈല, സി.കെ.ഷമീമ, ഷഹബാന്‍, ഹയറുന്നിസ, പാമ്പാടത്ത് ഷമീമ, അക്കര മബ്‌റൂക, അജയ്,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി.നജുമുന്നിസ, ഹന്ന, ഹംസ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂളില്‍ നടന്ന ക്യാംപില്‍ നൂറ്റിയമ്പതോളം പേര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!