മണ്ണാര്‍ക്കാട് : കുന്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിക്ഷേപം നടത്തിയവര്‍ നഗരത്തില്‍ പ്രതിഷേധ ജാഥയും പൊതുയോഗവും നടത്തി. നിക്ഷേപിച്ച തുക തിരികെ ലഭ്യമാക്കുക, ആശുപത്രിക്കെതിരെ നല്‍കിയ പരാതിയില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ചികിത്സ ആനു കൂല്ല്യങ്ങളും ഇന്‍ഷൂറന്‍സ് പരിരക്ഷയും ലാഭവിഹിതവും മറ്റും വാഗ്ദാനം ചെയ്ത് നിക്ഷേ പം സ്വീകരിച്ച് വഞ്ചിച്ചെന്നാണ് ആശുപത്രി മാനേജ്‌മെന്റിനെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി. നിക്ഷേപകരില്‍ പലരും രോഗികളാണ്. സാധാരണക്കാരെ പറഞ്ഞുപറ്റിച്ച് തട്ടി പ്പ് നടത്തിയവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധം ശക്തമാക്കുമെന്നും പ്രത്യേക സംഘം അന്വേഷണം നടത്തണമെന്നും സമരക്കാര്‍ പറഞ്ഞു. കുന്തിപ്പുഴയില്‍ നിന്നും ആരംഭിച്ച പ്രതിഷേധജാഥ പൊലിസ് സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം തെങ്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഉനൈസ് നെചിയോടന്‍ ഉദ്ഘാടനം ചെയ്തു. ബിന്ദു ബാബു അധ്യക്ഷയായി. അബ്ദുല്‍ കരീം, അരവിന്ദ്, രാജീവ്, അബ്ബാസ്, ഹംസ, കെ.ആഷിഖ് തുടങ്ങിയവര്‍ സംസാരിച്ചു. അന്വേഷണ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും നീതി ഉറപ്പാക്കുന്നതിനും ദ്രുതിയില്‍ ഇടപെടല്‍ നടത്തണ മെന്നാവശ്യപ്പെട്ട് നിക്ഷേപകര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നിവേദനവും നല്‍കി. ആശു പത്രിക്കെതിരെയുള്ള പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതായി പൊലിസ് അറിയിച്ചു.