മണ്ണാര്‍ക്കാട്: ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ ‘സമഗ്ര’ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം എസ് .എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി സംഘ ടിപ്പിക്കുന്ന പ്രത്യേക പരിശീലന പരിപാടി എക്‌സാം മാജിക് ഫെബ്രുവരി മൂന്നിന് രാവിലെ 9.30 മുതല്‍ വൈകീട്ട് 4 വരെ തെങ്കര ഗവ.ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കും. പഠിക്കുന്ന കാര്യങ്ങള്‍ മറവികൂടാതെ ഓര്‍ത്തെടുക്കാനും ഭയവും ആശങ്കയുമില്ലാതെ പരീക്ഷയെഴുതാനും കുട്ടികളെ പ്രാപ്തമാക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ക്ലാസില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുളള വിദ്യാര്‍ഥികള്‍ പേര്, ക്ലാസ്, സ്‌കൂള്‍ എന്നീ വിവരങ്ങള്‍ 9746074332 നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം ഗഫൂര്‍ കോല്‍കളത്തില്‍ അറിയിച്ചു.