പിരായിരി: പാലക്കാട് തിരുനെല്ലായിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തി നിടെ യുവാവ് കുത്തേറ്റുമരിച്ചു. തിരുനെല്ലായ് പാളയം ദുര്‍ഗ കോളനിയില്‍ ആറുമുഖ നാണ് (40) മരിച്ചത്. സംഭവത്തില്‍ സുഹൃത്ത് തിരുനെല്ലായി പാളയം സ്വദേശി കണ്ണനെ (45) പൊലിസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. തിരു നെല്ലായിക്കു സമീപം മദ്യപിക്കാനെത്തിയ ഇരുവരും മദ്യപാനത്തിനിടെ തര്‍ക്കമുണ്ടാ യെന്ന് പൊലിസ് പറഞ്ഞു. ഇതിനിടെ ആറുമുഖനെ കണ്ണന്‍ കത്തി ഉപയോഗിച്ച് കുത്തു കയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. കഴുത്തിന് കുത്തേറ്റ ആറുമുഖനെ ആദ്യം സ്വ കാര്യ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവശേഷം ജില്ലാ ആശുപത്രിയിലെത്തിയ കണ്ണനെ ടൗണ്‍ സൗത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു. രാത്രിയോടെ അറസ്റ്റു രേഖപ്പെടുത്തി.അറുമുഖന്റെ ഭാര്യ: പദ്മാവദി. മക്കള്‍: അനവിക, വൈഷ്ണവി.
news copied from Mathrubhumi

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!