മണ്ണാര്‍ക്കാട് : ഭക്ഷണ വില്പന നടത്തുന്ന വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കുന്നതിന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് മണ്ണാര്‍ക്കാട് യൂണിറ്റ് ഹെല്‍ത്ത് കാര്‍ഡ് ക്യാംപ് സംഘടിപ്പിച്ചു. രക്ത,നേത്ര,ശരീര പരിശോധനകള്‍, ടൈഫോയ്ഡ് പ്രതിരോധ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ക്യാംപ് നടന്നത്. നാനൂറില്പരം പേര് പങ്കെടുത്തു. ജില്ലാ സെക്രട്ടറി ഫസല്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.സന്തോഷ് അധ്യക്ഷനായി. സെക്രട്ടറി ഫിറോസ് ബാബു, ട്രഷറര്‍ മിന്‍ഷാദ്, ഭാരവാഹികളായ ഇ.എ.നാസര്‍, ജയന് ജ്യോതി, കതിരവന്‍, നാസര്‍ ചില്ലീസ്, ഷാജഹാന്, ടി.കെ.സിദ്ദീക്ക് തുടങ്ങിയവര്‍ നേതൃത്വം നല്കി.