കോട്ടോപ്പാടം : ഗ്രാമ പഞ്ചായത്തിലെ പ്രധാന കവലകളിലൊന്നായ കൊടക്കാട് കെ എസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെ ബസ് നിര്‍ത്താത്തതിനാല്‍ യാത്രക്കാര്‍ പ്രയാസത്തിലാണ്. പാല ക്കാട് – കോഴിക്കോട് ദേശീയപാത സ്ഥിതി ചെയ്യുന്ന കൊടക്കാട് മണ്ണാര്‍ക്കാടിനും പെരി ന്തല്‍മണ്ണയ്ക്കും ഇടയിലുള്ള പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ്. കുണ്ടൂര്‍ക്കുന്ന് ടി എസ്എന്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊടക്കാട് എഎല്‍പി സ്‌കൂള്‍, കൊടക്കാട് റംല സ്മാരക ഖുര്‍ആന്‍ കോളജ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു ണ്ട്. വടശ്ശേരിപ്പുറം, കുണ്ടൂര്‍ക്കുന്ന് പ്രദേശങ്ങളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന തും കൊടക്കാടാണ്.
നാട്ടുകാരില്‍ നിരവധി പേര്‍ കോയമ്പത്തൂര്‍, പൊള്ളാച്ചി, തിരുപ്പൂര്‍, കോഴിക്കോട്, വയനാട് തുടങ്ങിയ ദൂരദേശങ്ങളില്‍ ജോലി ചെയ്യുന്നവരും വിവിധ ആവശ്യങ്ങള്‍ക്കാ യി പോയി വരുന്നവരുമാണ്. ഇവര്‍ ഫാസ്റ്റ് പാസഞ്ചറില്‍ കയറിയാല്‍ ഒന്നുകില്‍ നാട്ടുക ല്‍ സ്റ്റേഷന്‍ സ്റ്റോപ്പിലോ, അല്ലെങ്കില്‍ ആര്യമ്പാവിലോ ഇറങ്ങുകയേ നിവൃത്തിയുള്ളൂ. ഇവിടെ നിന്നും അഞ്ചു കിലോ മീറ്ററോളം മാറിയുള്ള കൊടക്കാടിലേക്ക് എത്തണമെ ങ്കില്‍ മാറ്റ് യാത്രാമാര്‍ഗങ്ങളെ ആശ്രയിക്കേണ്ടിയും വരുന്നു. മിക്കസമയത്തും കുണ്ടൂര്‍ ക്കുന്ന് ടിഎസ്എന്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പിഎസ്സി പരീക്ഷ നടക്കാറുണ്ട്. സ്‌കൂളിലെത്തുന്ന ഉദ്യോഗാര്‍ത്ഥികളും ദുരിതമനുഭവിക്കുന്നു.
യാത്രാപ്രതിസന്ധി പരിഹരിക്കുന്നതിന് സ്റ്റോപ്പിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റേയും പ്രദേശത്തെ ആറോളം വിദ്യാ ഭ്യാസ സ്ഥാപനങ്ങളുടെയും ശുപാര്‍ശ ഉള്ളടക്കം ചെയ്ത നിവേദനം വാര്‍ഡ് മെമ്പര്‍ സുബൈര്‍ കൊടക്കാട് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. മുഖാന്തിരം ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു. കൊടക്കാട് ഫാസ്റ്റ് പാസഞ്ചറിന് സ്റ്റോപ്പ് അനുവദിച്ചാല്‍ കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് കളക്ഷന്‍ വര്‍ധിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു.