മണ്ണാര്‍ക്കാട്: നിര്‍ദിഷ്ട ഗ്രീന്‍ ഫീല്‍ഡ് ഹൈവേ കടന്നുപോകുന്ന മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള വനാതിര്‍ത്തികളില്‍ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും, ദേശീ യപാത അതോറിറ്റി ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം പരിശോധന നടത്തി. വനാതിര്‍ ത്തികളില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായുള്ള പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനായിരുന്നു സന്ദര്‍ശനം. പാലക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വേലിക്കാട് ഭാഗം, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കാഞ്ഞിരംകുന്ന്, തിരുവിഴാംകുന്ന് ഫാം, കൂടാതെ സൈലന്റ്വാലി വനാതിര്‍ത്തില്‍ മനുഷ്യവന്യജീവി സംഘര്‍ഷം രൂക്ഷമായ സ്ഥലങ്ങളിലുമാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി.ജയപ്രസാദിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തിയത്. സമ്പൂര്‍ണ വന്യജീവി പ്രതിരോധ പദ്ധതി നടപ്പിലാക്കുന്നതിന് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അദ്ദേഹം ഫോറസ്റ്റ് ഡിവിഷന് നിര്‍ദേശം നല്‍കി. വന്യജീവികള്‍ക്ക് കാടിനുള്ളില്‍ തീറ്റയും വെള്ളവും ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും, അതോ ടൊപ്പം കാടിറങ്ങുന്നത് തടയാന്‍ വനാതിര്‍ത്തികളില്‍ വിവിധതരം പ്രതിരോധവേലി കള്‍, പ്രത്യേക ദ്രുതപ്രതികരണ സേന തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കിയുള്ള റി പ്പോര്‍ട്ടാണ് സമര്‍പ്പിക്കുകയെന്നാണ് വിവരം. നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ കോ ട്ടോപ്പാടം, അലനല്ലൂര്‍, മണ്ണാര്‍ക്കാട് , പൊറ്റശ്ശേരി ഭാഗങ്ങളിലൂടെയാണ് ഏറെയും കടന്നു പോകുന്നത്. കോട്ടോപ്പാടം പഞ്ചായത്തിലെ കാഞ്ഞിരംകുന്നില്‍ 650 മീറ്റര്‍ നിക്ഷിപ്ത വനഭൂമിയും പദ്ധതിക്കായി ഏറ്റെടുക്കുന്നുണ്ട്. വൈല്‍ഡ് ലൈഫ് സി.സി.എഫ്. ഷബാ ബ്, മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. ആഷിക്ക് അലി, റെയ്ഞ്ച് ഓഫീസര്‍ എന്‍.സുബൈര്‍, സൈലന്റ്വാലി റെയ്ഞ്ച് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രസാദ്, ഭവാനി റെയ്ഞ്ച് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍. ഗണേശന്‍, തിരുവിഴാംകുന്ന് ഫോറസ്റ്റ് ഡെപ്യുട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.സുനില്‍കുമാര്‍ തുടങ്ങിയവരും സംഘത്തി ലുണ്ടായിരുന്നു.