മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജില്‍ മെസ്‌കോണ്‍ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി. ഹംഗറിയിലെ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഫിലോസഫി വിഭാഗം പ്രൊഫ. ഇസ്റ്റുവാന്‍ പേഴ്‌സല്‍ ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ മേഖലയി ല്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പ്രവേശനം നേടുന്നത് കേരളത്തിനുണ്ടായ സാമൂഹ്യ പുരോഗതിയുടെ പ്രതിഫലനമാണെന്നു അദ്ദേഹം പറഞ്ഞു. പ്രമുഖ മാധ്യമ പ്രവര്‍ത്ത കനും കോളമിസ്റ്റുമായ വെങ്കിടേഷ് രാമകൃഷ്ണന്‍, ഇന്തോനേഷ്യയിലെ ബന്തൂങ്ങ് ഇസ്‌ലാ മിക് യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി ഡീന്‍ പ്രൊഫസര്‍ തസ്യ അസ്പിരാന്റ്റി എന്നിവര്‍ പ്രഭാ ഷണം നടത്തി. കല്ലടി കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി.കെ സയ്യിദ് അലി സമ്മേളന സുവനീര്‍ പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.സി. രാജേഷ് അധ്യ ക്ഷനായി. എം.ഇഎസ് സംസ്ഥാന സെക്രട്ടറി എസ്.എം.എസ് മുജീബ് റഹ്മാന്‍, കല്ലടി കോളേജ് വൈസ് പ്രസിഡന്റ് റംല മന്നയത്ത്, ട്രഷറര്‍ സി.പി. ശിഹാബുദ്ദീന്‍,പി.ടി.എ സെക്രട്ടറി സഹീറ , ഡോ.എ. അസ്ഹര്‍, ഡോ.രഞ്ജിനി, വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍ മാന്‍ ഫസലു റഹ്മാന്‍,മെസ് കോണ്‍ കോര്‍ഡിനേറ്റര്‍ ഡോ മുഹമ്മദ് മുസ്തഫ, വൈസ് പ്രിന്‍സിപ്പല്‍ ഡോ ടി കെ ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.