മണ്ണാര്‍ക്കാട് : വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും സ്‌കൂള്‍ അധികൃതരുമെ ല്ലാം കൈകോര്‍ത്തപ്പോള്‍ സ്‌കൂളിലെ താല്‍ക്കാലിക ജീവനക്കാരിയുടെ വീടെന്ന വലി യ സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂ ളിലെ താല്‍ക്കാലിക ജീവനക്കാരിയും മണ്ണാര്‍ക്കാട് നഗരസഭയിലെ കുളര്‍മുണ്ടയിലെ പാണ്ടിക്കാട്ടില്‍ വിലാസിനിക്കാണ് സ്‌നേഹവീടൊരുക്കുന്നത്.
ആകെ ആറു സെന്റ് സ്ഥലമാണ് ഇവര്‍ക്ക് ഉള്ളത്. ഇവിടെ ഉണ്ടായിരുന്ന വീട് ഉപയോഗ ശൂന്യമായപ്പോള്‍ ഗത്യന്തരമില്ലാതെ വാടകവീട്ടിലേക്ക് മാറി. പിന്നീട് വീടിന്റെ തറനിര്‍ മാണം തുടങ്ങിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടിനാല്‍ അവസാനിപ്പിക്കേണ്ടി വന്നു. വിലാസിനിയുടെ ജീവിതസങ്കടങ്ങള്‍ അറിഞ്ഞപ്പോഴാണ് കല്ലടി സ്‌കൂളിന്റെ ഇടപെട ല്‍ ഉണ്ടായത്. കല്ലടിയിലെ കുട്ടികളുടെ ചേച്ചിയായ വിലാസിനിക്ക് സ്‌നേഹവീടൊരു ക്കാന്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പി.ടി.എ, മാനേജ്‌മെന്റ്, ജീവനക്കാര്‍ എന്നിവരെ ല്ലാം കൈകോര്‍ത്തു. തുടര്‍ന്ന് സാമ്പത്തിക സമാഹരണവും ആരംഭിക്കുകയായിരുന്നു.
ഇന്ന് വീടിന്റെ കട്ടിലവെപ്പ് ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മുസ്തഫ വറോടന്‍ നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് മനോജ് കുമാര്‍ അധ്യക്ഷനായി. സ്‌കൂള്‍ പ്രിന്‍സി പ്പാള്‍ എം.ഷെഫീഖ് റഹ്മാന്‍, മാനേജര്‍ കെ.സി.കെ. സയ്യിദ് അലി, പി.ടി.എ. എക്‌സി ക്യുട്ടിവ് അംഗം ഇ.എം.അഷ്‌റഫ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ജെസ്സി ചാക്കോ, അധ്യാപകരായ ജിതി സൂസന്‍ ജോസഫ്, ടി.പി.മുഹമ്മദ് മുസ്തഫ, പി.എം.കുഞ്ഞയമ്മു, എന്‍.നിര്‍മ്മല്‍കുമാര്‍, കെ.ടി.നസ്മത്ത്, കെ.അനൂഷ, കെ.പി.അനസ്, കെ.അബ്ദുല്‍ റഫീക്ക്, എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍, മറ്റു വ്ിദ്യാര്‍ഥികളും പങ്കെടുത്തു. 730 സ്‌ക്വയര്‍ഫീറ്റില്‍ രണ്ട് കിടപ്പുമുറികള്‍, ഹാള്‍, അടുക്കള തുടങ്ങിയ സൗകര്യങ്ങളോ ടെയാണ് വീടൊരുക്കുന്നത്.നാല് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.