മണ്ണാര്‍ക്കാട് : ഇന്തോനേഷ്യയിലെ ബന്ധുങ് ഇസ്‌ലാം സര്‍വകലാശാലയുമായി അക്കാദ മിക സഹകരണത്തിനൊരുങ്ങി എം.ഇ.എസ്. കല്ലടി കോളജ്. ഇതിനുള്ള ധാരണാപത്രം കോളേജില്‍ ഇന്ന് നടന്ന ചടങ്ങില്‍ കല്ലടി കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ്, ബന്ധുങ് ഇസ്‌ലാം സര്‍വകലാശാല അക്കാഡമിക് വൈസ് ഡീന്‍ ഡോ.ടാസ്യ ആസ്പിരേ ണ്ടി എന്നിവര്‍ ഒപ്പു വെച്ചു. അക്കാദമിക് സഹകരണത്തിന്റെ ഭാഗമായി ഡോ.ടാസ്യ ആസ്പിരാന്റി കല്ലടി കോളേജില്‍ വിസിറ്റിംഗ് പ്രൊഫസര്‍ എന്ന നിലയില്‍ ബിരുദാനന്ത ര ബിരുദ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പ്രഭാഷണം നടത്തി. വിദ്യാര്‍ഥി കൈമാറ്റ പ്രവര്‍ത്ത നത്തിന്റെ ഭാഗമായി ബന്ധുങ് ഇസ്‌ലാം സര്‍വകലാശാല നടത്തുന്ന ഓണ്‍ലൈന്‍ കോഴ് സുകളില്‍ കല്ലടി കോളേജിലെ വിദ്യാര്‍ഥികള്‍ പഠനം നടത്തും. അധ്യാപക കൈമാറ്റ ത്തിന്റെ ഭാഗമായി കല്ലടി കോളേജിലെ അധ്യാപകര്‍ ബന്ധുങ് ഇസ്‌ലാം സര്‍വകലാ ശാലയില്‍ പ്രഭാഷണങ്ങള്‍ നടത്തും. ധാരണാപത്രം ഒപ്പു വെക്കല്‍ ചടങ്ങില്‍ കോളജ് മാനേജ്മന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. കെ. സയ്യിദ് അലി, ട്രഷറര്‍ ശിഹാബുദ്ധീന്‍, വൈസ് പ്രിന്‍സിപ്പല്‍ ടി.കെ.ജലീല്‍, ഇസ്ലാമിക ഹിസ്റ്ററി വിഭാഗം തലവന്‍ എ.എം. ശിഹാബ് എന്നിവര്‍ പങ്കെടുത്തു.