മണ്ണാര്‍ക്കാട് : ഫോട്ടോ-വീഡിയോഗ്രാഫി മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ തൊഴി ല്‍ സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരള ഫോട്ടോഗ്രാഫേഴ്സ് ആന്‍ഡ് വീഡിയോ ഗ്രാഫേഴ്സ് യൂണിയന്‍ മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന സെക്ര ട്ടറി ഹക്കീം മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു. വെല്ലുവിളികളിലൂടെയാണ് തൊഴി ല്‍മേഖല മുന്നോട്ട് പോകുന്നതെന്നും അതിജീവിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും സഹായം വേണമെന്നും അദ്ദേഹം പറഞ്ഞു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ.പി. മസൂദ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടത്തി. യൂണിയന്‍ ഏരിയ പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ കെ.പി.അഷ്‌റഫ് സംഘടനാ റിപ്പോ ര്‍ട്ടും ഏരിയ സെക്രട്ടറി കെ.വി.നിയാസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സുരേഷ് റെഡ്‌വന്‍ കണക്കും അവതരിപ്പിച്ചു. നീനു ഷൗക്കത്ത്, അമീര്‍ യാല്‍, കുമാര്‍ വര്‍ണ്ണം, കൃഷ്ണദാസ് ജിത്തു, രാജേഷ് കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍ : ജിതീഷ് ഐഡു ഫോട്ടോഗ്രഫി (പ്രസിഡന്റ്), സുരേഷ് റെഡ് ഓണ്‍, കൃഷ്ണദാസ് (വൈസ് പ്രസിഡന്റ്), കെ.വി.നിയാസ് (സെക്രട്ടറി), രാജുകൃഷ്ണ, പുഷ്പകുമാര്‍ (ജോയിന്റ് സെക്രട്ടറി), കുഞ്ഞുമുഹമ്മദ് (ട്രഷറര്‍).