അലനല്ലൂര്‍: നുസ്ര ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ഏറ്റവും മികച്ച നിയമസഭാ സാമാജി കനുള്ള ജനമിത്ര പുരസ്‌കാരം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എക്ക് നല്‍കി. സംസ്ഥാ നത്തിന്റെ അകത്തും പുറത്തും ഒട്ടനവധി ജീവകാരുണ്യ മനുഷ്യാവകാശ പ്രവര്‍ ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനയാണ് നുസ്ര. കഴിഞ്ഞ 13 വര്‍ഷക്കാ ലമായി നിയമസഭയിലും ജനങ്ങള്‍ക്കിടയിലും ഒട്ടനവധി തിളക്കമാര്‍ന്ന പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കി മണ്ഡലത്തില്‍ നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് എം.എല്‍.എക്ക് പുരസ്‌കാരം നല്‍കിയത്. അലനല്ലൂരില്‍ വെച്ച് നടന്ന നുസ്ര സ്‌നേഹ സംഗമത്തിലാണ് പുരസ്‌കാരം എം.എല്‍.എക്ക് സമ്മാനിച്ച ത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സജ്ന സത്താര്‍, നുസ്ര ഭാരവാഹികളായ അസീസ് കൊളപ്പറമ്പ്, സിദ്ദീഖ് കാഞ്ഞിരത്തിങ്കല്‍, രേഖ എസ്. നായര്‍, ബഷീര്‍, അസീസ് മഞ്ചേ രി, നുറു പടന്ന, അമര്‍ഷാന്‍, സലാം കണ്ണൂര്‍, പൂവച്ചല്‍ സുധീര്‍, ശിഹാബ് കോഴിക്കോട്, അസീസ് ബോസ്, നാസര്‍ വെട്ടത്തൂര്‍,സെലീന മുക്കം, അന്‍സാര്‍ കായംകുളം സംബന്ധിച്ചു.