അലനല്ലൂര്‍ : പാലിയേറ്റീവ് രോഗികളെ സഹായിക്കാന്‍ നാടിനൊപ്പം കൈകോര്‍ത്ത് റിയാസ് ബസ് ഇന്ന് നിരത്തിലോടി. എടത്തനാട്ടുകര പാലിയേറ്റീവ് ക്ലിനിക്കിനായി സൗപര്‍ണിക കുണ്ട്‌ലക്കാടും കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സംയുക്തമായി നടത്തുന്ന ധനസമാഹരണാര്‍ത്ഥമായിരുന്നു ബസ് സര്‍വീസ്. മണ്ണാര്‍ക്കാട്-എടത്തനാട്ടുകര റൂട്ടിലാണ് റിയാസ് ബസിന്റെ സര്‍വീസ്. രാവിലെ മുതല്‍ വൈകുന്നേരംവരെ ലഭിച്ച മുഴുവന്‍തുകയും ഭാരവാഹികളെ ഏല്‍പ്പിച്ചു. എടത്തനാട്ടു കരയില്‍ നിന്നും തുടക്കം കുറിച്ച കാരുണ്യ യാത്രയില്‍ പാലിയേറ്റീവ് കെയര്‍ ക്ലിനിക് പ്രവര്‍ത്തകരായ റഹീസ് എടത്തനാട്ടുകര, റഷീദ് ചതുരാല, മുഹമ്മദ് സക്കീര്‍, മഠത്തൊ ടി അലി, സഫര്‍ കാപ്പുങ്ങല്‍, റിയാസ് ബസിന്റെ ഉടമ തോട്ടശ്ശേരി മൊയ്തുട്ടി ഹാജി, ജീവനക്കാരായ സമദ്, ജാഫര്‍, സുരേഷ്, മുജീബ് എന്നിവര്‍ പങ്കാളികളായി. കഴിഞ്ഞ 31 വര്‍ഷമായി മണ്ണാര്‍ക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന റിയാസ് ബസ് ഇതിനു മുന്‍പും കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓടിയിട്ടുണ്ട്.