മണ്ണാര്‍ക്കാട്: രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ വ്യാജ പിരിവെന്ന് പരാതി. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു. പരിശോധനയില്‍ രസീതു കള്‍ വ്യാജമാണെന്നും കണ്ടെത്തി. തൃശൂര്‍ പൂമല സ്വദേശികളായ വടയാറ്റുകുഴിയില്‍ ജെയിംസ് (57), ഇലവത്തൂര്‍ ഉണ്ണികൃഷ്ണന്‍ (53), പുത്തൂര്‍ മാമ്പുള്ളി ദാസന്‍ (53) എന്നിവര്‍ ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. എറണാ കുളത്ത്് 28,29,30 തീയതികളില്‍ നടക്കുന്ന സി.എം.പി.യുടെ സംസ്ഥാനസമ്മേളനത്തി ന്റെ ഭാഗമായി പിരിവ് നടത്തുകയാണെന്നാണ് ഇവര്‍ മണ്ണാര്‍ക്കാട്ടെ വ്യാപാരികളോട് പറഞ്ഞത്. ഈസമയം ഇതുവഴി വന്ന മണ്ണാര്‍ക്കാട് സ്വദേശിയും സി.എം.പി. ജില്ലാ അസി. സെക്രട്ടറിയുമായ ഹംസ മുളയങ്കായിയോടും ഇവര്‍ പിരിവ് ചോദിച്ചു. ഏരിയാ കമ്മി റ്റിയുടെ നേതൃത്വത്തില്‍ അടുത്തദിവസങ്ങളില്‍ പിരിവ് നടത്താനിരിക്കെ പെട്ടെന്നുള്ള പിരിവില്‍ സംശയംതോന്നിയ ഇദ്ദേഹം രസീതുകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. രസീതില്‍ സി.എം.പി. എറണാകുളം എന്നാണ് അച്ചടിച്ചിട്ടുള്ളത്. നേതാ ക്കളുമായി ബന്ധപ്പെട്ടപ്പോഴും ഇത്തരത്തിലൊരു രസീതില്ലെന്നും അറിഞ്ഞു. വിവരങ്ങ ള്‍ ചോദിച്ചപ്പോള്‍ ഇവര്‍ പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. ഈസമയം മൂന്നുപേരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി. പോലീസെത്തി മൂവരേയും സ്റ്റേ ഷനിലെത്തിച്ചു. പിന്നീട് നേതാക്കള്‍ വ്യാഴാഴ്ച രാവിലെ സ്റ്റേഷനിലെത്തി പരാതി നല്‍കു കയും യഥാര്‍ഥ രസീതുകള്‍ പോലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു. വ്യാജരസീ തുകള്‍ എവിടെനിന്നാണ് ലഭ്യമായതെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് എസ്.ഐ. വി. വിവേക് അറിയിച്ചു.