കണ്‍ട്രോള്‍ റൂമുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്, സൈലന്റ്വാലി വനംഡിവിഷന്‍ പരിധിയില്‍ വനംവകുപ്പി ന്റെ നേതൃത്വത്തില്‍ കാട്ടുതീപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വനാതിര്‍ത്തി യോട് ചേര്‍ന്നുള്ള അടിക്കാട് വെട്ടിത്തെളിക്കല്‍, ഫയര്‍ ബ്രേക്കര്‍, ഫയര്‍ലൈന്‍ സ്ഥാപി ക്കല്‍, നിയന്ത്രണവിധേയമായി കത്തിക്കല്‍, ഇതിന് സാധ്യമല്ലാത്ത ഇടങ്ങളില്‍ നിന്നും കരിയിലകളും മറ്റും നീക്കം ചെയ്യല്‍ തുടങ്ങിയ പ്രവൃത്തികളാണ് നടത്തുന്നത്. മണ്ണാര്‍ ക്കാട് വനംഡിവിഷന് കീഴില്‍ 40 താല്‍ക്കാലിക വാച്ചര്‍മാര്‍, സൈലന്റ്വാലി ഡിവി ഷനില്‍ 30 വാച്ചര്‍മാരേയും നിയോഗിക്കുന്നുണ്ട്. ഇവര്‍ക്ക് നിരീക്ഷണം നടത്തുന്നതിന് താത്കാലിക ഷെഡ്ഡുകളും തയ്യാറാക്കും. കൂടാതെ പ്രാദേശിക ക്ലബ്ബുകള്‍, സന്നദ്ധ സംഘ ടനകള്‍ എന്നിവരുടെ സേവനവും പ്രയോജനപ്പെടുത്താനുമാണ് വനംവകുപ്പിന്റെ നീ ക്കം. ഇതിനായി യോഗങ്ങളും വിളിച്ച് ചേര്‍ക്കും. അഗ്‌നിരക്ഷാ സേനയുടെ സഹകരണ ത്തോടെ കാട്ടുതീ ബോധവല്‍ക്കരണ ക്ലാസുകളും നടത്തി.
ആനമൂളി, പാലക്കയം, തിരുവിഴാംകുന്ന്, അട്ടപ്പാടി, അഗളി, പുതൂര്‍, ഷോളയൂര്‍ ഫോറസ്റ്റ് സ്റ്റേഷനുകള്‍ക്ക് കീഴിലും സൈലന്റ്വാലി ഡിവിഷനിലെ കരുതല്‍ മേഖലയോട് ചേര്‍ ന്നുള്ള ഭാഗങ്ങളിലും കാട്ടുതീയെ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കു ന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഫയര്‍ ലൈന്‍ സ്ഥാപിക്കലടക്കം കരാര്‍ നല്‍കി നടത്തിയിരു ന്നു. ഫണ്ടിന്റെ അപര്യാപ്തത മൂലം ഇത്തവണ വാച്ചര്‍മാരെ നിയോഗിച്ചാണ് പ്രവര്‍ത്ത നങ്ങള്‍ നടത്തുന്നത്. 60 കിലോ മീറ്റര്‍ ദൂരത്തിലാണ് ഇത്തവണ ഫയര്‍ലൈന്‍ സ്ഥാപി ക്കുന്നത്. കഴിഞ്ഞ വര്‍ഷം കാര്യമായ തോതില്‍ കാട്ടുതീ നാശംവിതച്ചിട്ടില്ല. അട്ടപ്പാടി യിലെ പുതൂര്‍ പോലെയുള്ള സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധചെലുത്തുന്നുണ്ട്.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തെങ്കര ആനമൂളിയിലെ നേര്‍ച്ചപ്പാറ ഭാഗത്ത് കാട്ടുതീയില്‍ ഒന്നര ഹെക്ടര്‍ സ്ഥലത്തെ അടിക്കാട് കത്തിനശിച്ചിരുന്നു. വന്യജീവികള്‍ക്കും കാടിനും നാശനഷ്ടങ്ങളുണ്ടാകും മുമ്പേ തീ കണ്ടെത്തുകയും പൂര്‍ണമായി കെടുത്താനും സാധി ച്ചിരുന്നു. മുന്‍പ് തത്തങ്ങേലത്ത് കാട്ടുതീയുണ്ടായതിനെ തുടര്‍ന്ന് സ്ഥലത്ത് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്തിയതിനാല്‍ ഇതിന് തടയിടാന്‍ കഴിഞ്ഞിരുന്നു. കാട്ടുതീ ശ്രദ്ധ യില്‍പ്പെട്ടാല്‍ അറിയിക്കുന്നതിനായി കണ്‍ട്രോള്‍ റൂമുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. യു.ആഷിക്ക് അലി അറിയിച്ചു. മണ്ണാര്‍ക്കാട് (8547602311 ), മുക്കാലി( 8547602308), കല്‍ക്കണ്ടി (8547602309) എന്നീ റെയ്ഞ്ച് ഓഫീസു കളിലാണ് കണ്‍ട്രോള്‍ റൂമുകള്‍. സൈലന്റ് വാലിയുടെ കരുതല്‍മേഖലയിലും പ്രവര്‍ ത്തനങ്ങള്‍ കാര്യക്ഷമമാണ്. മേഖലയിലെ കാട്ടുതീ സാധ്യതാ സ്ഥലങ്ങളില്‍ നിരീക്ഷ ണം ശക്തമാക്കുമെന്ന് സൈലന്റ്വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വിനോദ് അറിയിച്ചു. കടുത്ത വേനലും കാട്ടുതീയും വിതയ്ക്കുന്ന നാശംതടയാന്‍ നിതാന്തജാഗ്രത യിലാണ് വനംവകുപ്പ്.