മണ്ണാര്‍ക്കാട് : മദര്‍കെയര്‍ ഒബ്സ്റ്റട്രിക്ക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തില്‍ സൗജന്യ ഗൈനക്കോളജി മെഡിക്കല്‍ ക്യാംപ് ജനുവരി 28ന് നടക്കും. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാംപ്. സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോ ളജിസ്റ്റുകളായ ഡോ.ആസ്യ നാസര്‍, ഡോ.അനീസ്, ഡോ.പി.ടി.റെജീന, കണ്‍സള്‍ട്ടന്റെ ഗൈനക്കോളജിസ്റ്റ് ഡോ.എസ്.റിയ തുടങ്ങിയ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ ക്യാംപിന് നേതൃത്വം നല്‍കും.രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ലബോറട്ടറി, യു.എസ്.ജി. സ്‌കാനിംഗ് എന്നിവയ്ക്കും 25 ശതമാനം കിഴിവും പ്രശസ്ത ഗൈനക്കോളജിസ്റ്റിന്റെ പരിശോധന സൗജന്യമായിരിക്കുമെന്നും ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. പ്രസവചികിത്സക്കാ യി പ്രത്യേക പാക്കേജുകളും മദര്‍കെയര്‍ ഹോസ്പിറ്റല്‍ ഒരുക്കിയിട്ടുണ്ട്. സുഖപ്രസവം (മൂന്ന് ദിവസം), 15000 രൂപ, സിസേറിയന്‍ (നാല് ദിവസം) 28000 രൂപ എന്നിങ്ങനെയാണ് പാക്കേജുകള്‍. അധിക മരുന്നുകള്‍ക്ക് തുക ഈടാക്കും. താക്കോല്‍ദ്വാര പ്രസവം നിര്‍ ത്തല്‍ ശസ്ത്രക്രിയ സൗകര്യം ആശുപത്രിയില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04924 – 227700, 227701, 227777 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!