അലനല്ലൂര്‍ : എടത്തനാട്ടുകര നാലുകണ്ടത്ത് വയോധികയെ കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം കരുവാരക്കുണ്ട് കൊളത്തൂര്‍ വീട്ടില്‍ ജാനകി (65) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴിനാണ് സംഭവം. നാലുകണ്ടത്തുള്ള ഇവരുടെ സഹോദരിയുടെ മകള്‍ ഉഷയുടെ വീട്ടിലാണ് അഞ്ചുമാസമായി വയോധിക താമസിച്ചു വരുന്നത്. ഇന്ന് പുലര്‍ ച്ചെ നാലിന് ചായ കുടിച്ചശേഷം ഇവരെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടു കാരും തിരച്ചില്‍ നടത്തിയപ്പോഴാണ് ഉപയോഗശൂന്യമായ കിണറില്‍ ഇവരുടെ ശരീരം പൊങ്ങികിടക്കുന്നത് കണ്ടത്. വിവരം അഗ്‌നിരക്ഷാസേനയെ അറിയിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ കെ.സജിത് മോന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ ഡ് റെസ്‌ക്യു ഓഫിസര്‍മാരായ കെ.പ്രശാന്ത്, ആര്‍.രാഹുല്‍, സി.റിജേഷ്, എം.എസ്. ഷബീര്‍, ഒ.വിജിത്, ഹോംഗാര്‍ഡ് ടി.കെ.അന്‍സല്‍ബാബു എന്നിവര്‍ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. നാട്ടുകല്‍ സി.ഐ. എ.ഹബീബുള്ളയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മരിച്ച ജാനകിയുടെ ഭര്‍ത്താ വ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. മക്കളുമില്ല. കടുത്ത ശ്വാസംമുട്ടലും മാനസിക വി ഷമങ്ങളും ജാനകയെ അലട്ടിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞതായി പൊലിസ് അറി യിച്ചു. ആത്മഹത്യ ചെയ്തതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.