അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളിലെ ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികളുടെ ഡയ റിക്കുറിപ്പുകള്‍ ചേര്‍ത്ത് തയാറാക്കിയ വര്‍ണച്ചിറക്, മൊഴിമുത്ത് പതിപ്പുകള്‍ പി.ടി.എ. ജനറല്‍ ബോഡി യോഗത്തില്‍ പ്രകാശനം ചെയ്തു. ബി.ആര്‍.സി. ട്രെയിനര്‍ അലി ഏരൂ ത്തില്‍ നിന്നും ക്ലാസ് അധ്യാപകരായ സി.സൗമ്യ, ഒ.ബിന്ദു, പി.എ.മുഹമ്മദ് ഷാമില്‍, ഭാഗ്യലക്ഷ്മി എന്നിവര്‍ ഏറ്റുവാങ്ങി. ഓരോ ഡയറിയിലും അനുയോജ്യമായ ചിത്രങ്ങള്‍, അതാതു കുട്ടികള്‍ വായിക്കുന്ന വീഡിയോ കേള്‍ക്കാന്‍ കഴിയുന്ന ബാര്‍കോഡ്, കുട്ടിക ള്‍ എഴുതിയ പേജിന്റെ സ്‌കാന്‍ കോപ്പി, അതിന്റെ പ്രസിദ്ധീകരണ പതിപ്പ് എന്നിവ ഉള്‍പ്പെടുത്തിയ സമ്പൂര്‍ണ ഡിജിറ്റല്‍ ഡയറിപ്പതിപ്പാണ് തയാറാക്കിയിരിക്കുന്നത്. രക്ഷിതാക്കളുടെ അഭിപ്രായകുറിപ്പുകളുമുണ്ട്. പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണി ക്കര അധ്യക്ഷനായി. മാനേജര്‍ പി.ജയശങ്കരന്‍, പ്രധാന അധ്യാപകന്‍ പി.യൂസഫ്, അധ്യാ പകരായ കെ.ബിന്ദു, പി.ഹംസ, പി.ജിതേഷ്, പി.ടി.എ. അംഗങ്ങളായ ഷംല പരിയാരന്‍, രത്‌നവല്ലി തുടങ്ങിയവര്‍ സംസാരിച്ചു.