മണ്ണാര്‍ക്കാട് : കൊച്ചിയില്‍ നടന്ന അഞ്ചാമത് കേരള മാസ്റ്റേഴ്സ് ഗെയിംസിലെ പവര്‍ ലിഫ്റ്റിങ് മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടി പൊലിസ് സേനയ്ക്ക് അഭിമാനമായി മണ്ണാര്‍ക്കാട് ട്രാഫിക് പൊലിസ് സ്റ്റേഷനിലെ വനിത സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ കെ.കെ.അമ്പിളി. 40 വയസിന് മുകളിലുള്ളവരുടെ പവര്‍ലിഫ്റ്റിങ് മത്സര ത്തില്‍ 84 കിലോഗ്രാം വിഭാഗത്തിലാണ് അമ്പിളിയുടെ നേട്ടം. അടുത്ത മാസം ഗോവ യില്‍ നടക്കുന്ന ദേശീയമത്സരത്തില്‍ പങ്കെടുക്കാനും യോഗ്യത നേടി. കേരള പൊലി സില്‍ ഈ വര്‍ഷം ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ വനിത സിവില്‍ പൊലിസ് ഓ ഫിസര്‍ കൂടിയാണ് ഇവര്‍.
അവിചാരിതമായാണ് അമ്പിളി ഭാരോദ്വഹന രംഗത്തെക്ക് എത്തുന്നത്. മൂത്ത മകന്‍ മണ്ണാര്‍ക്കാട് എം.ഇ.ടി ഇംഗ്ലീഷ് മീഡിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വി ദ്യാര്‍ഥിയായ അഭയ്കുമാര്‍ പാലക്കാടുള്ള എ.ആര്‍.റംഷാദിന്റെ കീഴില്‍ ആറ് മാസ ത്തോളമായി ഭാരോദ്വഹനം പരിശീലിച്ച് വരികയാണ്. രണ്ടാമത്തെ മകന്‍ ഏഴാം കാസ്സുകാരനായ അഭിതും ചേട്ടന്റെ വഴിയേ ഉണ്ട്. അഭയ് നല്‍കിയ പ്രചോദനമാണ് അമ്പിളിയെ ഭാരോദ്വാഹന രംഗത്തേക്ക് എത്തിച്ചത്. രണ്ട് മാസത്തോളമായി പരിശീ ലനം തുടരുന്നു. ഇതിനിടെ പാലക്കാട് മാധവ രാജ ക്ലബില്‍ നടന്ന ജില്ലാ തല ഭാരോദ്വ ഹന മത്സരത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് സംസ്ഥാന മത്സരത്തിലേക്ക് പ്രവേശ നവും ലഭിച്ചു.
കഴിഞ്ഞ ആഴ്ച അഭയ്കുമാര്‍ പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ പങ്കെ ടുക്കുകയും മെറിറ്റ് നേടുകയും ചെയ്തിരുന്നു. മത്സരം കഴിഞ്ഞ് മകനൊപ്പം മടങ്ങുമ്പോ ഴാണ് കൊച്ചിയിലെ സംസ്ഥാനതല മത്സരത്തില്‍ പവര്‍ലിഫ്റ്റിങ്ങില്‍ അമ്പളിയും ഒരു കൈനോക്കാനിറങ്ങിയത്. ആദ്യമത്സരത്തില്‍ തന്നെ സ്വര്‍ണമെഡല്‍ നേടുകയും ചെ യ്തു. മക്കള്‍ക്കൊപ്പം ഭാരോദ്വഹനത്തില്‍ ചുവടുറപ്പിക്കാനാണ് നീക്കം. ഒപ്പം ദേശീയ മത്സരത്തില്‍ നേട്ടം ആവര്‍ത്തിക്കാനുമാണ് ശ്രമം. അതിനുള്ള തയ്യാറെടുപ്പിലാണ്. 17 വര്‍ഷമായി പൊലിസ് സേനയില്‍ സേവനമനുഷ്ഠിക്കുന്ന അമ്പിളി മണ്ണാര്‍ക്കാടിന് പുറ മെ അഗളി, നാട്ടുകല്‍, ഒറ്റപ്പാലം സ്റ്റേഷനുകളിലും ജോലി ചെയ്തിട്ടുണ്ട്. തെങ്കര മുണ്ടക്ക ണ്ണി കൈതക്കുഴിയില്‍ കൃഷ്ണന്‍കുട്ടി – ഇന്ദിര ദമ്പതികളുടെ മകളാണ്.