കോട്ടോപ്പാടം : ദേശീയപാത 966ല്‍ നാട്ടുകല്‍ അമ്പത്തിയഞ്ചാം മൈലിനും ആര്യമ്പാവി നുമിടയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു. പ്രധാനമായും കൊമ്പം വളവ്, ഈസ്റ്റ് കൊട ക്കാട്, മേലേ കൊടക്കാട് ഭാഗങ്ങളിലാണ് അപകടങ്ങളധികവും സംഭവിക്കുന്നത്. ഈ മേഖലയില്‍ രണ്ട് വര്‍ഷത്തിനിടെ ഉണ്ടായ അപകടങ്ങളില്‍ മൂന്ന് ജീവനുകള്‍ പൊലി ഞ്ഞു. ഇക്കഴിഞ്ഞ നാലിന് കൊമ്പം വളവില്‍ നിയന്ത്രണം തെറ്റി ലോറി മറിഞ്ഞ് ഒറ്റപ്പാ ലം സ്വദേശിയായ ഡ്രൈവര്‍ മരിച്ചതാണ് ഏറ്റവും ഒടുവില്‍ ജീവഹാനിയുണ്ടായ അപക ടം.
പ്രദേശത്ത് ആഴ്ചയില്‍ ഒന്ന് വീതം അപകടങ്ങള്‍സംഭവിക്കുന്നതായി നാട്ടുകാര്‍ പറയു ന്നു. മഴസമയങ്ങളില്‍ അപകട സാധ്യതയും ഏറെയാണ്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടര യോടെ മേലെ കൊടക്കാട് ഭാഗത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരി ക്കേറ്റിരുന്നു. പരിക്കേറ്റവര്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആര്യമ്പാവ് കഴിഞ്ഞ് നേര്‍ദിശയില്‍ സഞ്ചരിക്കുന്ന പാതയില്‍ കൊമ്പത്ത് കൊടുംവള വും മേലെ കൊടക്കാട്, ഈസ്റ്റ് കൊടക്കാട് എന്നിവടങ്ങളില്‍ വളവുകളോടെയാണ് പാതകടന്ന് പോകുന്നത്. അമിത വേഗതയും അശ്രദ്ധയാണ് പലപ്പോഴും അപകടങ്ങള്‍ വരുത്തി വെയ്ക്കുന്നത്. വളവുകളെയും അപകടസാധ്യതകളെയും കുറിച്ച് ഈഭാഗത്ത് വേഗത്തില്‍ ശ്രദ്ധയില്‍പ്പെടുന്ന തരത്തിലുള്ള മുന്നറിയിപ്പ് ബോര്‍ഡുകളുടെ അഭാവ വും നിലനില്‍ക്കുന്നു.
കൊമ്പം വളവില്‍ സുരക്ഷാ വേലിയുണ്ട്. കൊമ്പത്തിനും കൊടക്കാടിനും ഇടയില്‍ വരുന്ന ഈസ്റ്റ് കൊടക്കാട് ഭാഗത്ത് വളവും മൂന്ന് മീറ്ററിലധികമുള്ള താഴ്ചയുമാണ്. ഇവി ടെ വാഹനങ്ങള്‍ താഴേക്ക് പതിച്ച് അപകടങ്ങള്‍ സംഭവിക്കാറുണ്ട്. മാത്രമല്ല വാഹ നങ്ങള്‍ നിയന്ത്രണം തെറ്റി സമീപത്തെ വീടുകളിലേക്ക് മറിഞ്ഞ വീണിട്ടുമുണ്ട്. കൊടക്കാട് ഭാഗം അപകടമേഖലയായി പരിണമിക്കുമ്പോഴും തടയിടാന്‍ അധികൃ തരുടെ ഭാഗത്ത് നിന്നും നടപടയുണ്ടാകുന്നില്ല. വളവുകളില്‍ സുരക്ഷാ വേലിയും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വര്‍ഡ് മെമ്പര്‍ സി.കെ. സുബൈര്‍ ദേശീയപാത അധികൃതര്‍ക്ക് നിവേദനം സമര്‍പ്പിച്ചെങ്കിലും നടപടി വൈ കുകയാണ്. പ്രദേശത്ത് അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അപകട മേഖലയായി കണക്കിലെടുത്ത് തടയിടാന്‍ വേണ്ട നടപടികള്‍ എത്രയും വേഗം ദേശീയ പാത അധികൃര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.