മണ്ണാര്‍ക്കാട് : രാജ്യത്തെ മുന്നോട്ടു നയിക്കാനുതകുന്ന നവീന ഗവേഷണ പഠനങ്ങളുടെ യും പ്രബന്ധങ്ങളുടെയും അവതരണ വേദിയായ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് നിര്‍ ത്തലാക്കിയും, പാഠപുസ്തകത്തില്‍ നിന്നും പരിണാമ സിദ്ധാന്തവും, ആവര്‍ത്തന പട്ടികയും വെട്ടിമാറ്റിയും ഇന്ത്യയെ യുക്തിബോധമില്ലാത്ത ഇരുണ്ട യുഗത്തിലേക്ക് തള്ളിവിടുന്ന പ്രമാണങ്ങള്‍ക്കും , പ്രസ്താവനകള്‍ക്കും എതിരെ ശാസ്ത്രപ്രചാരണത്തി ലൂടെ പ്രതിരോധം തീര്‍ക്കാന്‍ പരിഷത്തിനൊപ്പം അണിനിരക്കണമെന്ന് ശാസ്ത്രസാ ഹിത്യ പരിഷത്ത് മണ്ണാര്‍ക്കാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് ഗവ. എംപ്ലോയീസ് ക്രെഡിറ്റ് സൊസൈറ്റി ഹാളില്‍ നടന്ന സമ്മേളനം സാംസ്‌കാരിക പ്രവര്‍ത്തകന്‍ എം.ജെ. ശ്രീചിത്രന്‍ ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെ വൈജ്ഞാനിക സാഹിത്യ പുരസ്‌കാരം നേടിയ എം.ജെ.ശ്രീചിത്രനെ അനുമോദിച്ചു. മേഖല പ്രസിഡന്റ് എം. രാമചന്ദ്രന്‍ അധ്യക്ഷനായി. സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം കെ. എസ്. നാരായണന്‍ കുട്ടി, ജില്ലാപ്രസിഡന്റ് കെ. എസ്. സുധീര്‍, മേഖല സെക്രട്ടറി കെ. യദു, ഇ. പി. അനിത,ഇ സ്വാമിനാഥന്‍, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, എന്‍. വി. ഉമ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍ : മേഖല പ്രസിഡന്റ് എം. രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ്, സി.ശ്രീരഞ്ജിനി, മേഖല സെക്രട്ടറി കെ. യദു ജോയിന്റ് സെക്രട്ടറി എന്‍. വി. ഉമട്രഷറര്‍ പി. കെ. ഷമാല്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!