മണ്ണാര്‍ക്കാട്: സ്വാതന്ത്ര്യ സമരപോരാട്ടങ്ങള്‍ക്ക് നേര്‍ സാക്ഷ്യം വഹിക്കുകയും മണ്ണാര്‍ ക്കാടിന്റെ പൈതൃക സ്വത്തായി അവശേഷിക്കുകയും ചെയ്യുന്ന മൂപ്പില്‍ നായരുടെ പതിനാറുകെട്ട് തറവാടും നെല്ലിപ്പുഴ ബ്രിട്ടീഷ് പാലവുമെല്ലാം സംരക്ഷിക്കപ്പെടണമെന്ന് സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ പറഞ്ഞു. ഇതിന് തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാറുക ളും പ്രത്യേകം പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാ തന്ത്ര്യസമര സേനാനി കുമരംപുത്തൂര്‍ സീതിക്കോയ തങ്ങളുടെ നൂറ്റി രണ്ടാം രക്തസാ ക്ഷിത്വ ദിനത്തോടനുബന്ധിച്ച് പള്ളിക്കുന്ന് സെന്ററില്‍ വെച്ച് പള്ളിക്കുന്ന് സാദാത്ത് കമ്മറ്റി സംഘടിപ്പിച്ച സീതിക്കോയ തങ്ങള്‍ അനുസ്മരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരകാലത്ത് വള്ളുവനാടിന്റെ ഗവര്‍ണ റും മണ്ണാര്‍ക്കാട് പ്രദേശത്തെ സ്വതന്ത്ര സമര പോരാട്ടങ്ങളുടെ നായകനുമായിരുന്ന കുമ രംപുത്തൂര്‍ സീതിക്കോയ തങ്ങള്‍ക്ക് ഏറ്റവും വലിയ പിന്തുണയും സഹായവും നല്‍കി യത് മണ്ണാര്‍ക്കാട് ഇളയനായര്‍ ആയിരുന്നു. ഹിന്ദു മുസ് ലിം മൈത്രിയിലാണ് മണ്ണാര്‍ക്കാ ട് പ്രദേശത്ത് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ നടന്നിരുന്നത്. അതാണ് കുമരംപുത്തൂര്‍ സീതിക്കോയ തങ്ങളെ ജനകീയ നേതാവായി വളരെ വേഗം ഉയര്‍ത്തപ്പെടാന്‍ കാരണമാ യതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സാഹിത്യകാരന്‍ കെ.പി.എസ്. പയ്യനെടം അനുസ്മ രണ സമ്മേളനം ഉദ്ഘാടനം ചെയ്തു. നാടിന്റെ ജ്വലിക്കുന്ന ചരിത്രങ്ങള്‍ തെരുവുകളില്‍ ചര്‍ച്ചചെയ്യപ്പെടുക എന്നതാണ് പുതിയ കാലത്തെ ഏറ്റവും വലിയ പോരാട്ടമെന്ന് അദ്ദേ ഹം പറഞ്ഞു. കെ.കെ.എസ് തങ്ങള്‍ അധ്യക്ഷനായി. കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്, ചരിത്ര അധ്യാപകന്‍ ഡോ.ടി.സൈനുല്‍ ആബിദ് , ഗ്രന്ഥ കാരന്‍ നസ്‌റുദ്ധീന്‍ മണ്ണാര്‍ക്കാട്, പി.എം.നൗഫല്‍ തങ്ങള്‍, പി.എം.പൂക്കോയ തങ്ങള്‍, ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട്, പി.കോയക്കുട്ടി തങ്ങള്‍, പി.എം.സൈദ് അബൂബക്ക ര്‍, മുസ്തഫ പൂക്കോയ തങ്ങള്‍ നെല്ലിപ്പറമ്പ്, പി.എം.എസ്.എ സഅദി, പി.പൂക്കോയ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!