മണ്ണാര്‍ക്കാട്: ചെറുകിട വ്യാപാരികളുടെ വിവിധ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള പ്രതി ഷേധപരിപാടികളുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയു ടെ നേതൃത്വത്തില്‍ ഫെബ്രുവരി 15ന് മണ്ണാര്‍ക്കാട് മേഖലയിലേയും കടകള്‍ അടച്ചിടു മെന്ന് യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു. മാലിന്യ സംസ്‌കരണം, വ്യാപാരികളെ ബു ദ്ധിമുട്ടിക്കുന്ന വാറ്റ് നോട്ടീസ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍, ചെറുകിട വ്യാപാര മേഖല യുടെ സംരക്ഷണം എന്നിവ ഉയര്‍ത്തിക്കാട്ടിയും പരിഹാരമാവശ്യപ്പെട്ടുമാണ് സമരം. അഞ്ച് ലക്ഷം പേരുടെ ഒപ്പ് ശേഖരണവും ജാഥയുടെ ഭാഗമായി നടക്കും. ജനുവരി 29 ന് കാസര്‍ഗോഡ് നിന്നും പുറപ്പെടുന്ന വ്യാപാര സംരക്ഷണ ജാഥ ഫെബ്രുവരി 15നാണ് തിരുവനന്തപുരത്തെത്തുക.