അലനല്ലൂര്‍: കാലം തേടുന്ന പദ്ധതികളും പരിഷ്‌ക്കാരങ്ങളുമില്ലാതെയും സ്‌കൂള്‍ വിദ്യാ ഭ്യാസത്തെ അവഗണിച്ചും അധ്യാപകദ്രോഹ നടപടികള്‍ സ്വീകരിച്ചും നാളിതു വരെ സംസ്ഥാനം നേടിയെടുത്ത വിദ്യാഭ്യാസ പുരോഗതിയെ കേരള സര്‍ക്കാര്‍ പിറകോട്ട് വലിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയമുഹമ്മദ് അഭിപ്രായപ്പെട്ടു. ‘ഉണരണം പൊതുബോധം വളരണം പൊതുവിദ്യാഭ്യാസം’ എന്ന പ്രമേയത്തില്‍ കാട്ടുകുളം എ.എല്‍.പി സ്‌കൂളില്‍ കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനാണ് സ്വന്തം വകുപ്പിലെ പരീക്ഷ സമ്പ്ര ദായത്തെ തളളിപ്പറയുന്നത്.വിദ്യാഭ്യാസ പ്രവര്‍ത്തനം സാംസ്‌കാരിക പ്രവര്‍ത്തനം കൂടിയാണ്. അതിന് നേതൃത്വമേകുന്ന അധ്യാപകരെ സര്‍ക്കാര്‍ വിശ്വാസത്തിലെടു ക്കണമെന്നും നിയമനാംഗീകാരമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉപജില്ലാ പ്രസിഡന്റ് ഇ.ആര്‍.അലി അധ്യക്ഷനായി. മുന്‍ സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടില്‍, സംസ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പത്ത്, സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, സെക്രട്ടറിയേറ്റംഗങ്ങളായ സി.എച്ച്.സുല്‍ഫിക്കറലി, കെ.എ.മനാഫ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.എ.സലീം, ഉപജില്ലാ സെക്രട്ടറി പി.അന്‍വര്‍ സാദത്ത്, ട്രഷറര്‍ കെ.ജി. മണികണ്ഠന്‍ സംസാരിച്ചു. സേവനത്തില്‍ നിന്ന് വിരമിക്കുന്ന സംസ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പത്ത്, വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡന്റ്കെ .ടി.യൂസഫ്, കെ.സക്കീന, എ.ഹാ ജറു,പി. ജാസ്മിന്‍, കെ.ആസ്യ, കെ.ടി.ഹസനത്ത് തുടങ്ങിയവര്‍ക്കുള്ള സ്‌നേഹോപഹാര ങ്ങള്‍ ചടങ്ങില്‍ സി.പി. ചെറിയമുഹമ്മദ് സമ്മാനിച്ചു. തുടര്‍ന്ന് നടന്ന വിദ്യാഭ്യാസ സമ്മേളനം മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ താമരത്ത് പ്രമേയ പ്രഭാഷണം നടത്തി.

കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അബ്ദുള്ള മുഖ്യാതിഥിയായി.വനിതാ സെഷന്‍ അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താറും യാത്രയയപ്പും തലമുറ സംഗമവും മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലടി അബൂബക്കറും ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.നാസര്‍ കൊമ്പത്ത്,കെ.എസ്.ടി.യു വനിതാ വിങ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. സാലിഹ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സി.പി.ഷിഹാബുദ്ദീന്‍,സെക്രട്ടറി സലീം നാലകത്ത്,ട്രഷറര്‍ എന്‍.ഷാനവാസലി, വനിതാ വിങ് ജില്ലാ ചെയര്‍മാന്‍ കെ.പി. നീന, ലെഫ്റ്റനന്റ് പി.ഹംസ തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിച്ചു.തുടര്‍ന്ന് നടന്ന കൗണ്‍ സില്‍ മീറ്റ് ജില്ലാ പ്രസിഡന്റ് നാസര്‍ തേളത്ത് ഉദ്ഘാടനം ചെയ്തു.അബൂബക്കര്‍ കാപ്പുങ്ങ ല്‍,റഷീദ് ചതുരാല,പി.പി.എ.നാസര്‍,ടി.എ.റസാഖ്,ടി.പി. മന്‍സൂര്‍,കെ.യൂനുസ് സലീം, കെ.എം.മുസ്തഫ, കെ.എ.നൗഫല്‍, പി.അബ്ദുല്‍ നാസര്‍, പി.മുഹമ്മദലി, ടി.കെ.അബ്ദുല്‍ സലാം,യു.ഷംസുദ്ദീന്‍, ടി.ഷാഹിറ, കെ.ആത്തിക്ക, കെ.സുഹ്‌റ, കെ.എ.ബദറുല്‍ മുനീറ വിവിധ സെഷനുകളില്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!