മണ്ണാര്‍ക്കാട് : എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നിയോജ ക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ നാല് ലക്ഷം രൂപയുടെ പുസ്തക ങ്ങള്‍ വിതരണം മൂന്ന് കേന്ദ്രങ്ങളിലായി നടക്കും. മണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീ കരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നതിനായി എം.എല്‍.എ. വിഭാവനം ചെയ്ത ഫ്‌ളെ യിം പദ്ധതിയുടെയും കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെയും ഭാഗ മായി സമാഹരിച്ച പുസ്തകങ്ങളാണ് അട്ടപ്പാടി ആര്‍.ജി.എം. ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍ സ് കോളജ്, മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജ് എന്നിവക്കും 15 സ്‌കൂളുകള്‍ക്കു മായി വിതരണം ചെയ്യുക. രാവിലെ 10ന് കോട്ടോപ്പാടം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, 11ന് കല്ലടി കോളജ്, ഉച്ചതിരിഞ്ഞ് മൂന്നിന് അട്ടപ്പാടി ആര്‍.ജി.എം.ഗവ.കോളജ് എന്നിവട ങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, നഗരസ ഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റുജന പ്ര തിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
