അഗളി : ഡി.എ, ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, ഹയര്‍ സെക്കന്ററി അനധ്യാപക നിയമനം നടത്തുക, അനധ്യാപരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും കേരള എയ്ഡഡ് സ്‌കൂള്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്‍ അറുപതാമത് മണ്ണാര്‍ ക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജയരാ ജ് നാമത്ത് ഉദ്ഘാടനം ചെയതു. ജില്ലാ പ്രസിഡന്റ് പി. താഹിര്‍ തങ്ങള്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എന്‍.വി മധു മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാര്‍ഡു കള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിനോജ് പാപ്പച്ചന്‍ വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി വൈ. നസീര്‍, ഓര്‍ഗനൈസ് സെക്രട്ടറി അജി കുര്യന്‍, ട്രഷറര്‍ ഷാജു. സി, ഉമ്മര്‍ കൊളമ്പന്‍, കെ.പി അബ്ദുള്‍ മജിദ്, വിവിധ അധ്യാപക സംഘടന നേതാക്കള്‍ സംബന്ധിച്ചു.ജില്ലാ സെക്രട്ടറി പി.എം ജയകുമാര്‍ സ്വാഗതവും ട്രഷറര്‍ പി.ജയേഷ് നന്ദിയും പറഞ്ഞു.ഭാരവാഹികള്‍: പി. താഹിര്‍ തങ്ങള്‍ (പ്രസി), ഇജാസ് സി.കെ, സജീവ്. പി (വൈ. പ്രസി), പി.എം .ജയകുമാര്‍ (സെക്ര), ജയേഷ് പി, ആനന്ദന്‍ (ജോ. സെക്ര), കൃഷ്ണകുമാര്‍ (ട്രഷ).