മണ്ണാര്‍ക്കാട് : വേനല്‍ ആരംഭിക്കും മുമ്പേ കുന്തിപ്പുഴ വറ്റുന്നത് തീരഗ്രാമങ്ങളെ ആശങ്ക യിലാക്കുന്നു. മണലും മണ്ണും ചെളിയുമെല്ലാം അടിഞ്ഞ് കൂടിക്കിടന്ന് ജലസംഭരണ ശേ ഷി കുറഞ്ഞതിനാല്‍ അടുത്തകാലത്തായി വേനല്‍ക്കാലങ്ങളില്‍ പുഴയില്‍ ജലനിരപ്പ് താഴുന്നത് പതിവാണ്. ഇത്തവണ ഇടവപ്പാതിയും തുലാവര്‍ഷവും ദുര്‍ബ്ബലപെട്ടതിന് പിന്നാലെ പുഴയുടെ പ്രഭവകേന്ദ്രമായ സൈലന്റ്വാലി മലനിരകളില്‍ മഴശക്തമാകാ തിരുന്നതുമാണ് പ്രതികൂലമായി ബാധിച്ചത്.

2018,19 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ പ്രളയവും പുഴയ്ക്ക് തിരിച്ചടിയായിരുന്നു. പ്രളയശേഷം പലയിടങ്ങളിലും അടിഞ്ഞുകൂടിയ മണലും മറ്റും നീക്കം ചെയ്തിട്ടില്ല. പുഴഗതിമാറിയൊഴുകിയതും മണല്‍തുരുത്തുകള്‍ രൂപപ്പെട്ടതും ജലസംഭരണതോത് കുറയാന്‍ ഇടയാക്കി. കയങ്ങളിലെല്ലാം മണല്‍വന്നടിഞ്ഞതിനാല്‍ ജലസംഭരണമി ല്ലാത്ത സ്ഥിതിയാണ്. പുല്ലും ചെടികളും വളര്‍ന്ന് പൊന്തക്കാടുകളും പുഴയിലുണ്ട്. പുഴയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ പദ്ധതികള്‍ വേണമെന്നും മണലും മറ്റും നീക്കം ചെയ്യണമെന്നും താലൂക്ക് വികസന സമിതിയിലടക്കം ആവശ്യമുയര്‍ന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും ആയതിന് വേണ്ട നടപടികളുണ്ടാകുന്നില്ല. ഇതിന് പിന്നാലെയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി വേനല്‍ക്കാലങ്ങളില്‍ ജലനിരപ്പ് പാടെ താഴ്ന്നുപോകുന്നതും വെല്ലുവിളിയാകുന്നത്.

മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര, കുമരംപുത്തൂര്‍, കരിമ്പുഴ പഞ്ചായത്തുകളില്‍ കുടിവെ ള്ള പദ്ധതിയുടെ പമ്പിങ്ങും തീരപ്രദേശങ്ങളിലെ നെല്ല്, തെങ്ങ്, വാഴ തുടങ്ങിയ കൃഷി കളെല്ലാം പുഴയിലെ വെള്ളത്തെ ആശ്രയിച്ചാണ് നടക്കുന്നത്. ജലനിരപ്പ് താഴ്ന്നിട്ടുണ്ടെ ങ്കിലും മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര പഞ്ചായത്ത് എന്നിവടങ്ങളിലേക്കുള്ള വാട്ടര്‍ അ തോറിറ്റിയുടെ കുടിവെള്ള വിതരണത്തെ നിലവില്‍ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്ലാന്റ് സ്ഥിതി ചെയ്യുന്ന ചോമേരി ഭാഗത്ത് പുഴയ്ക്ക് കുറുകെ മണല്‍ച്ചാക്കു കള്‍ വച്ച് താത്കാലിക തടയണതീര്‍ത്ത് ജലം സംഭരിക്കുന്നുണ്ട്. സമീപത്ത് പെട്ടിമാതൃ കയില്‍ കുഴി നിര്‍മിച്ച് വെള്ളം നിറച്ച് കിണര്‍ റീച്ചാര്‍ജ്ജിംങും നടത്തി വരുന്നതായി വാട്ടര്‍ അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു.

അതേ സമയം പോത്തോഴിക്കാവ് തടയണയില്‍ ചീര്‍പ്പില്ലാത്തതിനെ തുടര്‍ന്ന് വെള്ളം സംഭരിച്ച് നിര്‍ത്താന്‍ കഴിയാത്ത നിലയാണ്. ചീര്‍പ്പ് സ്ഥാപിക്കുന്നതിനുള്ള നടപടിക ളായി വരുന്നതായാണ് പഞ്ചായത്ത് അധികൃതരില്‍ നിന്നും ലഭ്യമാകുന്ന വിവരം. കഴി ഞ്ഞ വേനലില്‍ കുമരംപുത്തൂര്‍ പഞ്ചായത്തിലെ പലയിടങ്ങളില്‍ കുടിവെള്ള പ്രശ്നം നേരിട്ടിരുന്നു. ഇടപ്പാതി അവസാനിക്കുന്ന സെപ്റ്റംബറില്‍ തന്നെ ഇത്തവണ കുന്തിപ്പുഴ യിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിരുന്നു. പലയിടങ്ങളിലും നീര്‍ച്ചാല്‍ കണക്കെയാണ് പുഴയൊഴുകുന്നത്. വേനല്‍ രൂക്ഷമാകുമെന്ന മുന്നറിയിപ്പും നേരത്തെ തന്നെ കുന്തിപ്പുഴ വരള്‍ച്ചയുടെ പിടിയിലായതും തീരഗ്രാമങ്ങളെ ആധിയിലാക്കുന്നു. ഇനി ഇടമഴയും വേ നല്‍മഴയും കാര്യമായി തുണച്ചില്ലെങ്കില്‍ കുടിവെള്ളക്ഷാമത്തിനും സാധ്യതയേറെ യാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!