മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രഥമ എസ്. എസ്.എല്‍.സി ബാച്ച് സംഗമം ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ സ്‌കൂളില്‍ നടക്കും. തിരികെ തിരുമുറ്റത്ത് എന്ന പേരില്‍ 1985 ലെ ആദ്യ ബാച്ചിലെ വിദ്യാര്‍ഥികളാണ് ഒത്തുകൂടുന്നത്. സംഗമത്തിന് പഠിപ്പിച്ച അധ്യാപ കരെയും സഹപാഠികളെയും വീട്ടിലെത്തി ക്ഷണിച്ചിട്ടുണ്ടെന്ന് സംഗമം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 63 പേരാണ് സ്‌കൂളിലെ ആദ്യ എസ്.എസ്. എല്‍.സി ബാച്ചിലുണ്ടായിരുന്നത്. രാവിലെ ഒമ്പത് മണിക്ക് സാധാരണ സ്‌കൂളുപോലെ ബെല്ല് അടിച്ച് ക്ലാസില്‍ കയറുന്നതോടെയാണ് സംഗമം തുടങ്ങുക. സഹപാഠികളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കുകയാണ് സംഗമം കൊണ്ട് ലക്ഷ്യമിടുന്നത്. സംഗമം എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രധാനാ ധ്യാപകന്‍ രാധാകൃഷ്ണന്‍ അധ്യക്ഷനാവും. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, ആലിപ്പു ഹാജി, ഷരീഫ് ഹാജി, സമദ് ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കണ്‍വീനര്‍ റഷീദ് മന്തളത്തില്‍, അബ്ദുല്‍ നാസര്‍.കെ, സലാം അവു ലന്‍, മുഹമ്മദ് അലി, മുസ്തഫ, അന്‍വര്‍ സാദത്ത്, അബ്ദുല്‍ ആരിഫ് ഗഫൂര്‍, മോഹന കൃ ഷ്ണന്, യൂസഫ്.ടി.പി, മുസ്തഫ കരിമ്പനക്കല്‍, സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.