മണ്ണാര്‍ക്കാട് : നാഡിയുമായി ബന്ധപ്പെട്ട വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസ ചികിത്സ നല്‍കാന്‍ മദര്‍കെയര്‍ ഹോസ്പിറ്റല്‍ ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തി ല്‍ സൗജന്യ ന്യൂറോളജി ക്യാംപ് സംഘടിപ്പിക്കുന്നു. ജനുവരി ഏഴിന് രാവിലെ ഒമ്പത് മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെ മദര്‍ കെയര്‍ ഹോസ്പിറ്റലിലാണ് ക്യാംപ് നടക്കുക. ഇന്ത്യയിലും വിദേശത്തുമായി കാല്‍നൂറ്റാണ്ടോളം സേവനപരിചയമുള്ള പ്രശസ്ത ന്യൂ റോളജിസ്റ്റ് ഡോ.വിനോദ് തമ്പി നാരായണന്റെ നേതൃത്വത്തില്‍ കണ്‍സള്‍ട്ടന്റ് ന്യൂറോ ളജിസ്റ്റ് ഡോ.അര്‍ഷാദ് ഉച്ചക്കാവില്‍, കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റുമാരായ ഡോ. മാത്യു കെ ജോണ്‍സണ്‍, ഡോ.കീര്‍ത്തന സഖറിയ എന്നിവര്‍ ക്യാംപിലെത്തുന്നവരെ പരിശോധിക്കും.
തലവേദന, അപസ്മാരം, പേശി വൈകല്യങ്ങള്‍, ഡയബറ്റിക് ന്യൂറോപ്പതി, കൈകാല്‍ തരിപ്പ്, തലകറക്കം, വിറയല്‍, ബാലന്‍സ് കുറവ്, പക്ഷാഘാതം, ഓര്‍മ്മക്കുറവ്, കഴു ത്തുവേദന, തൈറോയ്ഡ് രോഗങ്ങള്‍, നടുവേദന, തിമിരം, കേള്‍വി കുറവ്, ന്യൂറോ ജെനറ്റിക് ഡിസോര്‍ഡേഴ്‌സ്, ഇന്റര്‍വെര്‍ട്ടെബ്രല്‍ ഡിസ്‌ക് ഡിസോര്‍ഡറുകള്‍ എന്നീ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ക്യാംപില്‍ പങ്കെടുക്കാം. ന്യൂറോളജിസ്റ്റിന്റെ പരിശോധന, നേത്ര പരിശോധന, തിമിര പരിശോധന, കണ്ണിന്റ ഞരമ്പ് (റെറ്റിന പരിശോധന), ചെവി, തൊണ്ട, മൂക്ക് എന്നിവയിലെ പ്രശ്‌നങ്ങള്‍ അറിയാനുള്ള എന്‍ഡോസ്‌കോപ്പി പരിശോ ധന, ബി.പി, ഷുഗര്‍ പരിശോധന, പ്രമേഹ രോഗികള്‍ക്ക് അത്യാധുനിക നേത്രപടല സ്‌കാന്‍ എന്നിവ ക്യാംപില്‍ സൗജന്യമായി ലഭിക്കും. ഡയബറ്റിക് ന്യൂറോപതി ടെസ്റ്റ്, എം.ആര്‍.ഐ. സ്‌കാന്‍ എന്നിവയ്ക്ക് 10 ശതമാനം ഡിസ്‌കൗണ്ടും ലഭ്യമാകും.
ആശുപത്രിയില്‍ സര്‍ക്കാര്‍ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം സൗജന്യ ചികിത്സ കളും, മെഡിസെപ് ഉള്‍പ്പടെ മറ്റു എല്ലാ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളുടെ സേവന ങ്ങളും ലഭ്യമാണെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04924- 227700, 227701, 227777.