പാലക്കാട് : കേരളത്തിലേക്ക് കടത്തിയ 12.585 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് അന്യ സംസ്ഥാന യുവാക്കള്‍ പിടിയിലായി. ബീഹാര്‍ സ്വദേശികളായ രഞ്ജന്‍കുമാര്‍ പാസ്വാ ന്‍, അഭദേഷ് കുമാര്‍ പാസ്വാന്‍ എന്നിവരെയാണ് പാലക്കാട് ഹേമാംബിക നഗര്‍ പൊ ലിസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയില്‍ താണാവ് മേല്‍പ്പാലത്തിന് സമീപത്ത് വച്ചാണ് പ്രതികള്‍ പിടിയിലായത്. ട്രയിന്‍ മാര്‍ഗം അന്യസംസ്ഥാന തൊഴിലാളികള്‍ നടത്തുന്ന ലഹരി കടത്ത് തടയുന്നതിനാണ് പൊലിസ് പ്രത്യേക പരിശോധന നടത്തിയത്. പ്രതിക ള്‍ കേരളത്തിലേക്ക് എത്തിച്ച കഞ്ചാവിന്റെ ഉറവിടത്തെകുറിച്ചും ആര്‍ക്ക് വേണ്ടിയാ ണ് ലഹരിവസ്തു എത്തിച്ചതെന്നതിനെ കുറിച്ചും കണ്ടെത്തുന്നതിനായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ജില്ലാ പൊലിസ് മേധാവി ആര്‍.ആനന്ദിന്റെ നിര്‍ദേ ശപ്രകാരം പാലക്കാട് എ.എസ്.പി. ഷാഹുല്‍ ഹമീദ്, പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. ആര്‍.മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹേമാംബിക നഗര്‍ പൊലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ സുദര്‍ശന,ഷെരീഫ്, സീനിയര്‍ സി വില്‍ പൊലിസ് ഓഫിസര്‍മാരായ സുജയ് ബാബു, നിഷാജ്, സിവില്‍ പൊലിസ് ഓഫി സര്‍മാരായ വിമല്‍, സന്ധ്യ, സബ് ഇന്‍സ്‌പെക്ടര്‍ എച്ച്.ഹര്‍ഷാദിന്റെ നേതൃത്വത്തിലുള്ള ജില്ലാ പൊലിസ് ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.