പാലക്കാട് : വാഹനയാത്ര കഴിഞ്ഞ് രാത്രി ഒറ്റയ്ക്ക് നഗരത്തിലൂടെ നടന്നുവരുന്ന യാത്ര ക്കാരെ ആക്രമിച്ച് പണവും സ്വര്‍ണാഭരണങ്ങളും കവരുന്ന സംഘത്തിലെ നാലു പേര്‍ പിടിയില്‍. ആലത്തൂര്‍ കഴനി വാവുള്ള്യാപുരം വള്ളിക്കാട് വീട്ടില്‍ അന്‍വര്‍ (25), പാല ക്കാട് പളയം തിരുനെല്ലായിലെ സനില്‍ (19) എന്നിവരാണ് ടൗണ്‍ സൗത്ത് പൊലിസി ന്റെ പിടിയിലായത്. പാലക്കാട് നഗരത്തിലുണ്ടായ കവര്‍ച്ചാക്കേസിന്റെ അന്വേഷണ ത്തിലാണ് നാലുപേരും പിടിയിലായത്.

വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിന് പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറ ങ്ങി കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലേക്ക് നടന്നു പോകുകയായിരുന്ന കഞ്ചിക്കോട് സ്വദേശിയെ ആക്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. കഞ്ചിക്കോട് സ്വദേശിയെ തട ഞ്ഞുനിര്‍ത്തി പണം ആവശ്യപ്പെടുകയും ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഗൂഗിള്‍പേ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തതായി പൊലിസ് പറഞ്ഞു. ഓണ്‍ലൈന്‍ സംവിധാനം ഇല്ലെന്ന് അറിയിച്ചപ്പോള്‍ എ.ടി.എം. കാര്‍ഡ് ബലംപ്രയോഗിച്ച് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതായും പറയുന്നു. തടയാന്‍ ശ്രമിച്ചതോടെ യാത്രക്കാരന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് ഭീഷണിപ്പെടുത്തി. എ.ടി.എം. കാര്‍ഡും പിന്‍ നമ്പറും വാങ്ങുകയും കെ.എസ്.ആര്‍. ടി.സി. ബസ് സ്റ്റാന്‍ഡു പരിസരത്തെ എ.ടി.എം. കൗണ്ടറില്‍ നിന്നും പണം പിന്‍വലിക്കു കയും ചെയ്തതായാണ് പരാതി.

എ.ടി.എം.കൗണ്ടറിലെയും പരിസരപ്രദേശങ്ങളിലേയും സി.സി.ടി.വി.ദൃശ്യങ്ങള്‍ കേ ന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ആല ത്തൂര്‍ സ്വദേശിയായ അന്‍വര്‍ കൊലപാതകം, കവര്‍ച്ച ഉള്‍പ്പടെയുള്ള ഒട്ടേറെ കേസുക ളിലെ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. കവര്‍ച്ചാ സംഘങ്ങളില്‍പ്പെട്ടവര്‍ ട്രാന്‍സ്‌ജെ ന്‍ഡര്‍മാരണെന്ന തരത്തില്‍ വേഷംമാറി കവര്‍ച്ച നടത്തുന്നതായും പരാതിയുണ്ടെന്ന് പൊലിസ് പറഞ്ഞു. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷി ക്കുകയാണ്. പാലക്കാട് സൗത്ത് എസ്.ഐമാരായ എ.അനൂപ്, വി.ഹേമലത, കെ.രതീഷ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ബി.ശശി. സി.പി.ഒ. എം.രാജേഷ് തുടങ്ങിയവ രാണ് കേസ് അന്വേഷിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!