മണ്ണാര്‍ക്കാട്: ഗള്‍ഫ് നാടുകളിലേക്കുള്ള വിമാന നിരക്കുകള്‍ ആഘോഷ സീസണുക ളില്‍ ക്രമാതീതമായി വര്‍ധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ള അവ സാനിപ്പിക്കണമെന്ന് ജിദ്ദ കെ.എം.സി.സി കോട്ടോപ്പാടം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമ പദ്ധതികള്‍ ലഭ്യമാക്കുന്നതിലുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജിദ്ദ റുവൈസില്‍ ചേര്‍ന്ന യോഗം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സക്കീര്‍ നാലകത്ത് ഉദ്ഘാടനം ചെയ്തു.ജിദ്ദ മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് കണ്ടംപാടി അധ്യക്ഷനായി. പഞ്ചായത്ത് ചെ യര്‍മാന്‍ ബഷീര്‍ ഭീമനാട്,സലീം പാറപ്പുറത്ത്,റഷീദ് അക്കര,ഷാഫി നാലകത്ത് തുടങ്ങി യവര്‍ സംസാരിച്ചു. ഭാരവാഹികളായി കാഞ്ഞിരമണ്ണ വാപ്പു കച്ചേരിപ്പറമ്പ് (ചെയര്‍മാന്‍), സലീം തിരുവിഴാംകുന്ന് (പ്രസിഡന്റ്),ഷംസു പച്ചീരി, റിയാസ് ഭീമനാട്, ജിനാസ് കണ്ട മംഗലം, ഹംസക്കുട്ടി കോട്ടോപ്പാടം,ലത്തീഫ് കൊടക്കാട്(വൈസ് വൈസ് പ്രസിഡന്റ്), റഷീദ് കൊമ്പം (ജനറല്‍ സെക്രട്ടറി), താഹിര്‍ അക്കര കൊമ്പം, അല്‍ത്താഫ് ഭീമനാട്, ഷൗക്കത്ത് കണ്ടംപാടി, ജുനൈസ് കണ്ടമംഗലം, ജുനൈസ് കോരത്ത് (ജോ.സെക്രട്ടറി), എന്‍.ഷാഫി ഭീമനാട് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.