മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ പഞ്ചായത്ത് 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ അറുപത് വയസ്സ് പിന്നിട്ട പട്ടികജാതി വിഭാഗക്കാരായ വയോജനങ്ങള്‍ക്കു ആയുര്‍വേദ തുടര്‍ ചികിത്സയും ഔഷധ വിതരണവും നല്‍കുന്ന വയോജന സമഗ്ര ആരോഗ്യ പദ്ധതി തെങ്കര ഗ്രാമ പഞ്ചായത്തില്‍ ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു. തെങ്കര ഗവ.ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് പരിധിയിലെ വയോജനങ്ങള്‍ക്ക് ചികിത്സയും ഔഷധവും സൗജന്യമായി നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു അ ധ്യക്ഷയായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാജി പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായ ത്ത് മെമ്പര്‍ റഷീദ് കോല്‍പ്പാടം ,എച്ച്.എം.സി മെമ്പര്‍ ടി.കെ ഹംസക്കുട്ടി, ഡോ. അഞ്ജു , ഡോ.മഞ്ജു എന്നിവര്‍ സംസാരിച്ചു.