കട്ടപ്പന: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ചുരക്കുളം എസ്റ്റേറ്റിലെ അര്‍ജുനെ (24) കോടതി വെറുതെ വിട്ടു. കട്ടപ്പന അതിവേഗ സ്‌പെഷല്‍ കോടതിയാണ് അര്‍ജുനെ വെറുതെ വി ട്ടത്. കൊലപാതകവും ബലാത്സംഗവും തെളിയിക്കാന്‍ പ്രൊസിക്യുഷന് കഴിഞ്ഞില്ലെ ന്ന് കോടതി വിലയിരുത്തി. കട്ടപ്പന സ്പഷ്യല്‍ കോടതി ജഡ്ജി വി.മഞ്ജുവാണ് വിധി പറ ഞ്ഞത്. 2021 ജൂണ്‍ 30നാണ് വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയില്‍ കെട്ടി ത്തൂക്കിയ നിലയില്‍ പെണ്‍കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്. പെണ്‍കുട്ടിയ്ക്ക് മൂന്ന് വയസുള്ളപ്പോള്‍ മുതല്‍ മിഠായിയും ഭക്ഷണസാധനങ്ങളും നല്‍കി പ്രതി ലൈംഗീക മായി ചൂഷണം ചെയ്തിരുനവ്‌നതായി പൊലിസ് കണ്ടെത്തിയിരുന്നു. ഇതിനെ സാധൂക രിക്കുന്ന സാക്ഷിമൊഴികളും ലഭിച്ചു. 78 ദിവസത്തിനുള്ളില്‍ പൊലിസ് കുറ്റപത്രം സമര്‍ പ്പിച്ചു. അതേ സമയം കോടതിയില്‍ പൊലിസ് നിരത്തിയത് കൃത്രിമസാക്ഷികളെയാ ണെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ പുനരന്വേഷണം വേണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. അപ്പീല്‍ സാധ്യത പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ആറുവയസ്സുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊന്ന കേസില്‍ കുറ്റപത്രം തയാറാക്കിയതില്‍ പൊലിസിന് ഗുരുതര വീഴ്ച സംബന്ധിച്ചത് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. പട്ടികജാതി – പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം പ്രതിക്കെതിരെ പൊലിസ് ചുമത്തിയില്ലെന്നു കണ്ടെത്തിയ ഹൈക്കോടതി പൊലിസിന്റെ അന്വേഷണത്തിലെ വീഴ്ചയെ കുറിച്ച് സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയത്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിന് ചേര്‍ക്കാറുള്ള ചില വകുപ്പുകള്‍ കുറ്റപത്രത്തില്‍ ഒഴിവാക്കി യതാണ് സംശയത്തിന് ഇടയാക്കിയത്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിന് ചേര്‍ക്കാറുള്ള ചില വകുപ്പുകള്‍ കുറ്റപത്രത്തില്‍ ഒഴിവാക്കിയതാണ് സംശയത്തിന് ഇടയാക്കിയത്. പട്ടികജാതിക്കാരിയായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടാല്‍ ചുമത്തേ ണ്ടിയിരുന്ന എസ്.സി-എസ്.ടി പീഡന നിരോധന നിയമപ്രകാരമുള്ള 325-ാം വകുപ്പ് ചേര്‍ക്കണമെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പൊലിസ് അവഗണിച്ചു. ഇതോടെ പെണ്‍കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാരിന് ലഭിക്കേണ്ട ധനസഹായവും ഇല്ലാതായി.
news (courtesy )copied from malayala manorama