മണ്ണാര്‍ക്കാട് : ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയി ലെ കോടതികളില്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 657 കേസുകള്‍ തീര്‍പ്പാ ക്കി. വിവിധ കേസുകളിലായി 11,98,55,045 രൂപ വിധിച്ചു. വാഹനാപകട നഷ്ടപരിഹാര കേസുകളില്‍ അര്‍ഹരായ ഇരകള്‍ക്ക് 9,03,62,500 രൂപ നഷ്ടപരിഹാരം ലഭിച്ചു. ദേശസാ ത്കൃത സ്വകാര്യ ബാങ്കുകള്‍ അടക്കമുള്ള വായ്പ പരാതികളില്‍ 2,43,97,525 രൂപ തിരിച്ച ടവായി ലഭിച്ചു. മജിസ്ട്രേറ്റ് കോടതികളില്‍ നടന്ന സ്പെഷ്യല്‍ സിറ്റിങ്ങില്‍ 6626 പെറ്റി കേസുകളില്‍നിന്നായി സര്‍ക്കാറിന് 82,77,800 രൂപ പിഴ ഇനത്തില്‍ ലഭിച്ചു. മെഗാ അദാ ലത്തിന് ജില്ലാ ജഡ്ജി കെ. അനന്തകൃഷ്ണ നാവട, അഡീഷണല്‍ ജില്ലാ ജഡ്ജി ആര്‍. വിനായ ക റാവു, ലീഗല്‍ അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ. മിഥുന്‍ റോയ് എന്നിവ ര്‍ നേതൃത്വം നല്‍കി.