പാലക്കാട് : ജില്ലയിലെ കോളജ് പ്രിന്‍സിപ്പാള്‍മാരുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് കെ. ബിനുമോളുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തില്‍ നടന്നു. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പ്രഫ. എ.ജി.ഒലീന കോളജ് വിദ്യാര്‍ഥികളുടെ സേവനം ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയിലും സാക്ഷരതാ മിഷന്‍ മറ്റ് പ്രവര്‍ത്തനങ്ങളിലും പ്രയോ ജനപ്പെടുത്തുന്നതിന്റെ സാധ്യത വിശദീകരിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, അസി. കോര്‍ഡിനേറ്റര്‍ പി.വി പാര്‍വതി, മഹിള സമഖ്യ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റജീന, ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, വിവിധ കോള ജ് പ്രിന്‍സിപ്പാള്‍മാര്‍, പ്രേരക്മാര്‍ പ്രസംഗിച്ചു. സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ വിദ്യാര്‍ഥികളുടെ സേവനം പ്രയോജനപ്പെ ടുത്തുന്നത് യോഗം ചര്‍ച്ച ചെയ്തു.