മണ്ണാര്‍ക്കാട് നിയോജകമണ്ഡലം
എം.ഇ.എസ് പയ്യനടം കോളെജ് റോഡ് നിര്‍മ്മാണം
എടത്തനാട്ടുകര ജി.ഒ. എച്ച്.എസ്. എസില്‍ ഫുട്ബോള്‍ സ്റ്റേഡിയം
വടക്കേ കടംമ്പാറ ജലസേചന പദ്ധതി
കീരിപ്പാറ കനാല്‍ പാലം
മണ്ണാര്‍ക്കാട് : എം.ഇ.എസ് പയ്യനടം കോളെജ് റോഡ് നിര്‍മ്മാണം, എടത്തനാട്ടുകര ജി.ഒ. എച്ച്.എസ്.എസില്‍ ഫുട്ബോള്‍ സ്റ്റേഡിയം,വടക്കേ കടംമ്പാറ ജലസേചന പദ്ധതി, കീരി പ്പാറ കനാല്‍ പാലം എന്നിങ്ങനെ മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ പൂര്‍ത്തിയാക്കി യതും പൂരോഗമിക്കുന്നതുമായി നിരവധി പ്രവര്‍ത്തനങ്ങള്‍.
എം.ഇ. എസ് പയ്യനടം കോളെജ് റോഡ്, നാലുകണ്ടം – കടൂര്‍പടി റോഡ് തുടങ്ങി വിവിധ റോഡുകള്‍ പൂര്‍ത്തിയായി
കിഫ്ബി ഫണ്ട് 21.57 കോടി രൂപ ചെലവില്‍ എം.ഇ. എസ് പയ്യനടം കോളെജ് റോഡ്
79,76,989 ലക്ഷം രൂപ ചെലവില്‍ മണ്ണാര്‍ക്കാട് നഗരസഭയിലെ കുന്തിപ്പുഴ – നമ്പ്യാംകുന്ന് റോഡ്, 25 ലക്ഷം ചെലവില്‍ അലനെല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ നാലുകണ്ടം – കടൂര്‍പടി റോഡ്
25 ലക്ഷം രൂപ ചെലവില്‍ അലനെല്ലൂര്‍ പൂക്കോടീകുളമ്പ് – കൊന്നാരം റോഡ്
2,494,341 രൂപ ചെലവില്‍ ഷൗക്കത്ത് പടി – കുന്തിരിപ്പടി റോഡ്
തുടങ്ങി മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
മണ്ഡലത്തില്‍ വിവിധ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനം
എടത്തനാട്ടുകര ജി.ഒ.എച്ച്. എസ്. എസില്‍ 94 ലക്ഷം രൂപ ചെലവില്‍ ഫുട്ബോള്‍ സ്റ്റേഡിയം
4,693,06,3 രൂപ ചെലവില്‍ മണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ അഞ്ച് ശുചിമുറികളുടെയും രണ്ട് അടുക്കളകളുടെയും നിര്‍മ്മാണം
3,99,785,5 രൂപ ചെലവില്‍ മണ്ഡലത്തിലെ നാല് സ്‌കൂളുകളില്‍ അടുക്കള നിര്‍മ്മാണം
നാലര ലക്ഷം രൂപ ചെലവില്‍ മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് ജി.എല്‍.പി സ്‌കൂളിലെ ഓപ്പണ്‍ ഓഡിറ്റോറിയം
മണ്ഡലത്തില്‍ പൂര്‍ത്തിയായ മറ്റ് പദ്ധതികള്‍
ആറ് കോടിയില്‍ നെല്ലിപ്പുഴയ്ക്ക് കുറുകെ തോരപുരം പാലം
50 ലക്ഷം ചെലവില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ വൈദ്യുതവല്‍ക്കരണം
15 ലക്ഷം ചെലവില്‍ വടക്കേ കടംമ്പാറ ജലസേചന പദ്ധതി
20 ലക്ഷം രൂപ ചെലവില്‍ തെങ്കരയില്‍ തത്തേഗംലം കുടിവെളള പദ്ധതി
എന്നിങ്ങനെയുള്ള പദ്ധതികള്‍ മണ്ഡലത്തില്‍ പൂര്‍ത്തിയായി.
പൂര്‍ത്തീകരിച്ച പദ്ധതികള്‍ക്ക് പുറമെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ മണ്ണാര്‍ക്കാട് പുരോഗമിച്ച് വരുന്നു
80 കോടി കിഫ്ബി ഫണ്ടില്‍ അട്ടപ്പാടിയിലെ ജനങ്ങളുടെ ദീര്‍ഘനാളത്തെ ആവശ്യമായ മണ്ണാര്‍ക്കാട് – ചിന്നതടാകം റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇതില്‍ 44.43 കോടി രൂപ ചെലവിലുള്ള നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള എട്ട് കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡിന്റെ ആദ്യ ഘട്ട ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. 16,00,000 ചെലവില്‍ മണ്ണാര്‍ക്കാട് – വള്ളുവംപുഴ കുടിവെള്ള പദ്ധതി, 34,00,000 ലക്ഷം ചെലവില്‍ തെങ്കര തെങ്കര കോല്‍പ്പാടം റോഡ് – കുണ്ടംതോട് പാലവും കള്‍വേര്‍ട്ട് നിര്‍മ്മാണം അപ്രോച്ച് റോഡ് ടാറിങ് എന്നിവ പുരോഗമിക്കുകയാണ്.
ഇതിന് പുറമെ വിദ്യാര്‍ത്ഥികളുടെ വിവിധ ശേഷികള്‍ പരിപോഷിപ്പിക്കുകയും മത്സര പരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്നതിനൊപ്പം പുതിയ വൈജ്ഞാനിക മേഖലകളിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ട് ഫ്ളെയിം, മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ ഹൈമാസ്, മിനിമാസ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത് ലക്ഷ്യമിട്ട് നിലാവ് പദ്ധതി തുടങ്ങിയവയും നടപ്പിലാക്കി വരുന്നു.