മണ്ണാര്‍ക്കാട് : വിദ്യാര്‍ഥി സംഘട്ടത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാ ല്‍ എം.ഇ.എസ്. കല്ലടി കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ കോളജ് കൗണ്‍സി ല്‍ യോഗം തീരുമാനിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 18 വിദ്യാര്‍ഥികളെ 15 ദിവസത്തേ ക്ക് സസ്‌പെന്‍ഡ് ചെയ്തതായി കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ് അറിയിച്ചു. ഒരു സംഘം രണ്ടാം വര്‍ഷ വിദ്യാര്‍ഥികളും ഒന്നാം വര്‍ഷ വിദ്യാര്‍ഥികളും തമ്മിലാണ് ഇന്ന് ഉച്ചയ്ക്ക് കാംപസില്‍ വെച്ച് സംഘട്ടനമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് കോളജിന് പുറത്ത് വെച്ചുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു ഇന്നലത്തെ സംഘര്‍ഷം. അലന ല്ലൂര്‍ എടത്തനാട്ടുകര കാവുംതൊടി വീട്ടില്‍ സുധീഷ് (19), വട്ടമണ്ണപ്പുറം ചാലയില്‍ മുഹ മ്മദ് ഉബൈസ് (18), മണ്ണാര്‍ക്കാട് കുന്തിപ്പുഴ പാറക്കല്‍ വീട്ടില്‍ മുഹമ്മദ് സാനിര്‍ (17), കോട്ടോപ്പാടം, നെല്ലിക്കുന്ന് വീട്ടില്‍ ഇംദാദ് (20) എന്നിവര്‍ക്ക് പരിക്കേറ്റു. മര്‍ദിക്കുകയും ആയുധങ്ങള്‍ ഉപയോഗിച്ചുമാണ് പരികേല്‍പ്പിച്ചിട്ടുള്ളത്. ഇവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചു. അച്ചടക്ക സമിതി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാ വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ കെ.പി.മുഹമ്മദ് അര്‍ഷദ്, സി.ജിബിന്‍ അഹമ്മദ്, എ.എസ്.ഹബീബ് റഹ്മാന്‍, സല്‍മാന്‍, ഒ.കെ.ഷബീബ്, പി.ആദില്‍, ടി.മുഹമ്മദ് അനസ്, കെ.മുഹമ്മദ് ആസാദ്, റോഹന്‍ സൈമണ്‍, കെ.കെ. മുഹമ്മദ് മുസ്താക്, പി.കെ.സാബിക്, സജീഖ്, സി.ടി.അന്‍സാബ്, സി.ആദില്‍, ടി.നിഖില്‍, എ.വി.മു ഹമ്മദ് നാഫിഹ്, സൗരവ്, എം.ടി.അഹമ്മദ് ജസീം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്ത തെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡോ.ടി.കെ.ജലീ ല്‍ അധ്യക്ഷനായ ആറംഗ സമിതിയെ നിയോഗിച്ചു. പി.ടി.എയുടെ അടിയന്തിര എക്‌സി ക്യുട്ടിവ് യോഗം വ്യാഴാഴ്ച ചേരും. മര്‍ദനമേറ്റ വിദ്യാര്‍ഥികളുടെ പരാതി പൊലിസിന് കൈമാറി.