കോട്ടോപ്പാടം : പാലക്കാട് ജില്ലാ പഞ്ചായത്ത് 2023-24 വര്‍ഷത്തെ വയോജന സമഗ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി അറുപത് വയസ് പിന്നിട്ട പട്ടികജാതി വിഭാഗക്കാരായ വയോജനങ്ങള്‍ക്കു ആയുര്‍വേദ മരുന്ന് കിറ്റുകള്‍ നല്‍കുന്ന പദ്ധതി കോട്ടോപ്പാടം പഞ്ചായത്തില്‍ തുടങ്ങി. പഞ്ചായത്ത് പരിധിയിലെ നാനൂറോളം പേര്‍ക്കാണ് ഗ്രാമ പഞ്ചായത്തു മുഖേന മരുന്ന് കിറ്റുകള്‍ നല്‍കുന്നത്. കൊമ്പത്തുള്ള ഗ്രാമ പഞ്ചായത്ത് ആയുര്‍വേദ ഡിസ്പന്‍സറിയില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ കളത്തില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അധ്യക്ഷ യായി. മെഡിക്കല്‍ ഓഫീസര്‍ ഡോ.പി റൈഹാനത്ത് പദ്ധതി വിശദീകരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റജീന ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റഫീന മുത്തനില്‍ , ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പാറയില്‍ മുഹമ്മദലി, മെമ്പര്‍ റുബീന ചോലക്കല്‍, അക്കര മുഹ മ്മദ്, നാലകത്ത് അബ്ദുസമദ് , ഫാര്‍മസിസ്റ്റ് വരുണ്‍ എന്നിവര്‍ സംസാരിച്ചു.