അലനല്ലൂര്‍ : ഭിന്നശേഷി സംവരണത്തിന്റെ മറവില്‍ മുസ്ലിം വിഭാഗത്തിന് ലഭ്യമായി ക്കൊണ്ടിരുന്ന തൊഴില്‍ സംവരണാനുകൂല്യം കവര്‍ന്നെടുക്കുന്ന അശാസ്ത്രീയ ഉത്തര വ് പിന്‍വലിക്കണമെന്ന് മുസ്ലിം സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് പി.ഉണ്ണീ ന്‍ ആവശ്യപ്പെട്ടു. മുസ്ലിം സംവരണ ക്വാട്ട അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെ തിരെ എം.എസ്.എസ് ജില്ലാ കമ്മിറ്റി അലനല്ലൂരില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാ ടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ ലാസ്റ്റ് ഗ്രേഡ് വിഭാഗത്തില്‍ പത്ത് ശതമാനവും മറ്റുള്ള വയില്‍ പന്ത്രണ്ട് ശതമാനവുമാണ് സംവരണം നിലനില്‍ക്കുന്നത്.അര്‍ഹതപ്പെട്ട സംവ രണം ഉറപ്പാക്കി തൊഴില്‍ നല്‍കാന്‍ ഭരണകൂടത്തിനായിട്ടില്ല. അതിനിടയിലാണ് അര്‍ ഹതപ്പെട്ടതില്‍ നിന്ന് ഇരുപത് ശതമാനം പിന്‍വലിക്കുന്ന ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയ ത്. ഇതംഗീകരിക്കാനാവില്ലെന്നും ജനസംഖ്യാനുപാതിക സംവരണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് പി.ഹസന്‍ ഹാജി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.എസ്. നിസാമുദ്ദീന്‍, പി.പി.മുഹമ്മദ് വയനാട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഹമീദ് കൊമ്പത്ത്, എം.പി.എ.ബക്കര്‍ മാസ്റ്റര്‍,എം.കെ.അബ്ദുല്‍ റഹ്മാന്‍,പി.എം.മുഹ മ്മദ് അബ്ദുറഹ്മാന്‍, ട്രഷറര്‍ കെ.പി.ടി. അബ്ദുല്‍ നാസര്‍, എം.ഷാഹിദ്,ആലായന്‍ മുഹമ്മ ദലി,പി.മൊയ്തീന്‍,അബൂബക്കര്‍ കാപ്പുങ്ങല്‍, കെ.എച്ച്.ഫഹദ്, ടി.സൗജത്ത്, സി.ഷൗക്കത്ത ലി, സി.മുജീബ് റഹ്മാന്‍,എ.കെ. കുഞ്ഞയമു,കെ.എം.മുസ്തഫ,ലയണ്‍സ് ക്ലബ് സെക്രട്ടറി ചൂരക്കാട്ടില്‍ അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന പ്രവര്‍ത്തക സംഗമത്തില്‍ വനിതാ വിങ് രൂപീകരണവും എം.എസ്.എസ്, യൂത്ത് വിങ് ജില്ലാ ഭാരവാഹികള്‍ക്കും പുതിയ മെമ്പര്‍മാര്‍ക്കുമുള്ള സ്‌നേഹാദരവും നടത്തി.വനിതാ വിങ് ജില്ലാ ഭാരവാഹികളായി സൗജത്ത് തയ്യില്‍ (പ്രസിഡണ്ട്), സി. അസ്മാബി (വൈസ് പ്രസിഡണ്ട്), യു.കെ.സുബൈദ (സെക്രട്ടറി), എം.റഹ്മത്ത് (ജോ.സെക്ര ട്ടറി),സി.കെ.സജീമ(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!