മണ്ണാര്‍ക്കാട് : ക്ഷേത്രവും പരിസരവും പ്രകാശപൂരിതമാക്കി അരകുര്‍ശ്ശി ഉദയര്‍ക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ലക്ഷംദീപങ്ങള്‍ തെളിഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരങ്ങള്‍ ദീപം സമര്‍പ്പിക്കാനായെത്തി. ദേവിയുടെ തിരുനാളായ രേവതി നാളിലാ ണ് ലക്ഷംദീപ സമര്‍പ്പണം നടന്നത്. ദീപാരാധനയ്ക്ക് ശേഷം തന്ത്രി കൈമാറിയ ദീപം ലക്ഷത്തിലേറെ മണ്‍ചെരാതുകളിലേക്ക് പകര്‍ന്നു. ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് മന ശങ്കരനാരായണന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. ട്രസ്റ്റി ബാലചന്ദ്രനുണ്ണി, ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് കെ.സി.സച്ചിദാനന്ദന്‍, മണ്ണാര്‍ക്കാട് പൂരാഘോഷ കമ്മിറ്റി സെക്രട്ടറി എം.പുരുഷോത്തമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
