അലനല്ലൂര്‍ : എടത്തനാട്ടുകര പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തി ല്‍ വീടുകളിലെത്തി പരിചരണം നല്‍കുന്ന വളണ്ടിയര്‍മാര്‍ക്കായി ഏകദിന പരിശീല നം സംഘടിപ്പിച്ചു. വീടുകളിലെത്തി നല്‍കുന്ന പരിചരണത്തിലെ ഗുണനിലവാരം വര്‍ ധിപ്പിക്കുക, രോഗികളുമായി എങ്ങനെ പെരുമാറണം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്ക ണം, ഇടപെടേണ്ട മേഖലകള്‍ ഏതൊക്കെ, പരിചരണത്തിലെ പുതിയ മാറ്റങ്ങളും രീതി കളും പരിചയപ്പെടുത്തി നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് ക്യാംപില്‍ വിശദീകരി ച്ചത്. അമ്പതോളം പേര്‍ പങ്കെടുത്തു. പാലിയേറ്റിവ് ക്ലിനിക്കില്‍ നടന്ന പരിശീലന പരി പാടി അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. ക്ലിനിക്ക് ചെയര്‍മാന്‍ പി.ജസീര്‍ അധ്യക്ഷനായി. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി സ്റ്റാഫ് നഴ്‌സ് അനിത ക്ലാസെടുത്തു. ജില്ലാ പാലിയേറ്റിവ് കെയര്‍ ഘടകം സി.പി.ഐ.പി. ട്രഷറര്‍ റഷീ ദ് മാസ്റ്റര്‍, രവി മാസ്റ്റര്‍, അലി മഠത്തൊടി, സി.ബഷീര്‍, എം.അലി, ടി.നജീബ്, സലാം അമ്പ ലപ്പാറ, പി.അലി,പാലിയേറ്റിവ് കെയര്‍ വനിതാവിംങ് സെക്രട്ടറി ടി.പി.സൈനബ, ആബി ദ ടീച്ചര്‍,റഹ്മത്ത് മഠത്തൊടി,അനീസ് മുറിയക്കണ്ണി, നഴ്‌സുമാരായ സുഹറ, ബാനു എന്നി വര്‍ പങ്കെടുത്തു. ക്ലിനിക്ക് ജനറല്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര സ്വാഗതവും ട്രഷറര്‍ ഗഫൂര്‍ ചാലിയന്‍ നന്ദിയും പറഞ്ഞു.